‘കേരളത്തിൽ ബിജെപി തരംഗം’, വൻ നേട്ടമുണ്ടാക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി; ‘ഇടത്-വലത് മുന്നണികൾ പരാജയ ഭീതിയിൽ’

‘കേരളത്തിൽ ബിജെപി തരംഗം’, വൻ നേട്ടമുണ്ടാക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി;  ‘ഇടത്-വലത് മുന്നണികൾ പരാജയ ഭീതിയിൽ’

കേരളത്തിൽ ഇത്തവണ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോളിംഗ് ശതമാനം ഉയർന്നത് ബിജെപിക്ക് അനുകൂലമായ തരംഗമാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്. കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും വിജയം അവകാശപ്പെടാൻ കഴിയാത്ത അവസ്ഥയാണെന്നും ഇരുമുന്നണികളും പരാജയ ഭീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ സ്ത്രീ വോട്ടർമാർ വൻതോതിൽ പോളിംഗ് ബൂത്തിലെത്തിയത് ബിജെപിയുടെ വിജയസാധ്യത വർധിപ്പിക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായ ഇടങ്ങളിലെല്ലാം ബിജെപി വൻ വിജയം നേടിയിട്ടുള്ള ചരിത്രമാണുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് അനുകൂലമാണെന്ന് അദ്ദേഹം വിലയിരുത്തി.

സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി നടത്തിയത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് ബൂത്തുകളിലെ നീണ്ട നിരയെന്നും ഇത്തവണ കേരളത്തിലെ ഫലം ഞെട്ടിക്കുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് പൂർത്തിയായതോടെ കേന്ദ്ര ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Share Email
LATEST
More Articles
Top