തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണം ആരെന്നുറപ്പിക്കാനുള്ള നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചപ്പോള്‍ തന്നെ പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണുന്നത്. രാഷ്്ട്രീയ രംഗത്തെ പ്രമഖരില്‍ പലരും രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ടവകാശം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി ആര്‍.സി അമല സ്‌കൂളെത്തി വോട്ട് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുടംബസമേതമെത്തി പറവൂരിലെ കേസരി ബാലകൃഷ്ണപിളള മെമ്മോറിയല്‍ സ്‌കൂളില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സ് ആണ് ഇന്ന് വിധിയെഴുതുന്നത്. ഏഴു മണിയോടെയാണ് പോളിങ് ആരംഭിച്ചത്.
തുടക്കം മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. നടന്‍ മോഹന്‍ലാല്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കേന്ദ്രമന്ത്രി സുരേഷ് ?ഗോപി എന്നിവരും വിവിധ സ്ഥാനാര്‍ഥികളും രാവിലെ വോട്ട് രേഖപ്പെടുത്താന്‍ എത്തി.
മുടവന്‍മുഗള്‍ എല്‍പി സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ എത്തിയത്. ഗുരുവായൂരിലെ ദേവസ്വം സ്‌കൂളിലാണ് സുരേഷ്‌ഗോപി വോട്ട് രേഖപ്പെ ടുത്താനെ ത്തിയത്. സാദിഖലി തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പാണക്കാട് സികെഎം എപില്‍ സ്‌കൂള്‍ പോളിംഗ് ബൂത്തിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 138 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു.
വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല മണ്ഡലത്തിലെ മൂന്നിടങ്ങളില്‍ പോളിങ് വൈകുന്നു.മോക്ക് പോളിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. വിവിപാറ്റ് മെഷീനുകള്‍ മാറ്റിവെച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. വൈകുന്നേരം ആറു മണി വരെയാണ് പോളിങ് നടക്കുക.
Polling begins: Pinarayi, V.D. Satheesan, Suresh Gopi and V. Sivankutty cast their votes in the first hour













