ടെക്‌സാസില്‍ അതിശക്തമായ കൊടുങ്കാറ്റ്: രണ്ടുപേര്‍കൊല്ലപ്പെട്ടു; നിരവധി വീടുകള്‍ തകര്‍ന്നു

ടെക്‌സാസില്‍ അതിശക്തമായ കൊടുങ്കാറ്റ്: രണ്ടുപേര്‍കൊല്ലപ്പെട്ടു; നിരവധി വീടുകള്‍ തകര്‍ന്നു

ടെക്‌സാസ്: ടെക്‌സാസില്‍ ആഞ്ഞുവീശിയ ചുഴലിക്കൊടുങ്കാറ്റില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു. ശനിയാഴ്ച്ച രാത്രിയിലാണഅ അതിശക്തമായ കാറ്റ് ആഞ്ഞടിച്ചത്. കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണതോടെ ഗതാഗതവും താറുമാറായി. മണിക്കൂറില്‍ 217 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റാണ് ആഞ്ഞടിച്ചത്. മരങ്ങള്‍ ഒടിഞ്ഞു വീണതോടെയും വൈദ്യുതി ലൈനുകള്‍ വഴിയില്‍ കിടക്കുന്നതിനാലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്നു. വൈസ് കൗണ്ടിയിലെറണ്‍വേ ബേ,പാര്‍ക്കര്‍ കൗണ്ടിയിലെ സ്പ്രിംഗ്ടൗണ്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഫോര്‍ട്ട് വര്‍ത്തിന് വടക്കുപടിഞ്ഞാറുള്ള പ്രദേശങ്ങളിലാണഅ വ്യാപക നാശമുണ്ടായത്. . തകര്‍ന്ന വീടുകളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ രക്ഷാസേന തിരച്ചില്‍ തുടരുകയാണ്.

ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് മേഖലയില്‍ വ്യാപകമായ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. ഗതാഗതം സ്തംഭിച്ച റോഡുകളിടൂടെ ഗതാഗതം പുനഃസ്ഥാപിക്കാനും വൈദ്യുതി ബന്ധം സാധാരണ ഗതിയിലാക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നു.
Powerful storm hits Texas: Two killed; several homes damaged

Share Email
Top