തൃശൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

തൃശൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

ന്യൂഡല്‍ഹി: തൃശൂര്‍ വെടിക്കെട്ടു ദുരന്ത ത്തില്‍ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. അപകടത്തില്‍ ജീവന്‍ പൊലി ഞ്ഞവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച രാഷ്ട്രപതി, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥി ക്കുന്നതായി രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിലെ തൃശൂരില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ മരണപ്പെട്ടതില്‍ അതിവ ദുഖം രേഖപ്പെടുത്തുന്നു.പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ രാഷ്ട്രപതി കുറിച്ചു.

തൃശൂരിലെ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കളോട് അഗാധമായ അനുശോചനം അറിയി ക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ,’ പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.

പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു. ‘തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടന വാര്‍ത്ത കേട്ടതില്‍ അതീവ ദുഃഖമുണ്ട്. വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടതും ഈ ദുരന്തത്തിന്റെ ആഘാതവും ഹൃദയഭേദകമാണ്. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായവും വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും സര്‍ക്കാര്‍ ഉറപ്പാക്കണം,’ രാഹുല്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

President, Prime Minister and Rahul Gandhi express condolences over Thrissur fireworks tragedy

Share Email
LATEST
Top