വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള വധശ്രമ ത്തെ അപലപിച്ച് ചാള്‍സ് മൂന്നാമന്‍ രാജകുമാരന്‍. അമേരിക്കന്‍ സന്ദര്‍ശ നത്തിനിടെ ട്രംപുമായുള്ള കൂടിക്കാഴ്ച്ച യ്ക്ക് ശേഷമായിരുന്നു ചാള്‍സ് രാജകു മാരന്റെ ഈ പരാമര്‍ശം. അത്തരം അക്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓവല്‍ ഓഫിസില്‍ വച്ചാണ് ട്ംരപും ചാള്‍സ് രാജകുമാരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ചാള്‍സ് രാജാവ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസം ബോധന ചെയ്തു. അമേരിക്കന്‍ കോണ്‍ഗ്ര സിനെ അഭിസംബോധന ചെയ്യുന്ന രണ്ടാമത്തെ ബ്രിട്ടീഷ് രാജാവാണ് ചാള്‍സ് മൂന്നാമന്‍. 1991 ലാണ് അദ്ദേഹത്തിന്റെ അമ്മ എലിസബത്ത് രാജ്ഞിയും സമാനമായ ഒരു പ്രസംഗം നടത്തിയത്.
അതും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും അവരുടെ ജനാധിപത്യ മൂല്യങ്ങളുടെ പ്രാധാ ന്യത്തെ യും എടുത്തു കാണിച്ചുകൊണ്ടാണ്. പ്രസംഗത്തില്‍ അമേരിക്കന്‍ ജനതയോട് പ്രത്യേകം നന്ദി പറയുകയും ചെയ്തു. കൂടാതെ നാറ്റോയെ പ്രശംസിക്കാനും അദ്ദേ ഹം ഈ അവസരം പ്രയോജനപ്പെടുത്തി.
Prince Charles condemns assassination attempt against Trump















