ജോജോ തറയില്‍
ഹൂസ്റ്റണ്‍: നിലവിലെ കോടതി വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹൂസ്റ്റണിലെ ക്‌നാനായ മക്കള്‍ ശക്തമായി പ്രതിഷേധിച്ചു. ഹൂസ്റ്റണിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്‍ട്രലില്‍ ഒത്തുകൂടിയവര്‍, കോട്ടയം രൂപതാ മെത്രാന്റെ അനാസ്ഥ മൂലം ഈ വിധി ചോദിച്ചു വാങ്ങിയതാണെന്ന് ആരോപിച്ചു. കൂടുതല്‍ പണം മുടക്കി അപ്പീലിന് പോകുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും കൊടുത്തിരിക്കുന്ന അഫിഡവിറ്റ് മാറ്റാതെ യാതൊരു കാരണവശാലും അപ്പീലിനു പോയാല്‍ വിജയിക്കില്ല എന്നും പ്രതിഷേധത്തില്‍ അഭിപ്രായമുയര്‍ന്നു.
യോഗത്തില്‍ കോട്ടയം രൂപതാ നേതൃത്വം എടുത്ത നടപടിയെ അപലപിക്കുകയും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തല്‍സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നതാണ് ഈ അവസരത്തില്‍ ഉചിതം എന്നും അഭിപ്രായമുണ്ടായി. തദവസരത്തില്‍ ക്‌നാനായ മക്കളുടെ മുഖമുദ്രയായ ‘ജന്മവും കര്‍മ്മവും’ അംഗീകരിക്കാത്ത ആത്മീയ നേതൃത്വതെത അംഗീകരിക്കേണ്ട എന്ന് പ്രമേയം പാസാക്കുകയും ചെയ്തു. ജോജോ തറയില്‍, ഫില്‍സ് മാത്യു മാപ്പിളശ്ശേരി, ജിമ്മി കുന്നശ്ശേരി, ഷിജു കണ്ണച്ചാന്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Protest against the court verdict by Houston Knanaya prople













