യുക്രയിനുമായി താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

യുക്രയിനുമായി താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ പ്രമാണിച്ച് യുക്രൈനുമായി  ഏപ്രില്‍ 11 വൈകുന്നേരം നാലു  മുതല്‍ ഏപ്രില്‍ 12 അര്‍ധരാത്രി വരെ താത്കാലിക  വെടിനിര്‍ ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ മുന്നോട്ടുവച്ച നിര്‍ദേശം പരിഗണിച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനമെന്ന്  റഷ്യ വ്യക്തമാക്കി.

നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍, യുഎസ് മുഖേന ഈസ്റ്റര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം കൈമാറി യതായി സെലെന്‍സ്‌കി നേരത്തേ അറിയിച്ചിരുന്നു. എല്ലാ മേഖലകളിലും സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായിയി യുക്രയിന്‍  അറിയിച്ചു.


ശത്രുപക്ഷത്ത് നിന്നുള്ള ഏത് പ്രകോപന ത്തെയും നേരിടാന്‍ സൈന്യം സജ്ജമാ ണെന്നും യുക്രയിൻ വ്യക്തമാക്കി .റഷ്യ യുടെ ഈ മാതൃക യുക്രൈനും പിന്തുടരു മെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ക്രെം ലിന്‍ വ്യക്തമാക്കി.

Russia announces temporary ceasefire with Ukraine

Share Email
LATEST excelnclexrn
More Articles
Top