swayamvara
pulimoottil

ന്യൂയോര്‍ക്കില്‍ നടന്ന വെടിവെയ്പില്‍ ഏഴുമാസം മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ന്യൂയോര്‍ക്കില്‍ നടന്ന വെടിവെയ്പില്‍ ഏഴുമാസം മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: അക്രമികളുടെ കൊടുംക്രൂരതയില്‍ ന്യൂയോര്‍ക്കില്‍ ഏഴുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവന്‍ നഷ്ടമായി. ബ്രൂക്ക്‌ലിനിലെ തിരക്കേറിയ റോഡിന്റെ വശത്ത് ബുധനാഴ്ച്ച ഉച്ചയ്ക്ക് നടന്ന വെടിവെയ്പിലാണ് സ്‌റ്റ്രോളറില്‍ ഇരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ നഷ്ടമായത്. മോപെഡില്‍ എത്തിയ രണ്ടു പേരില്‍ ഒരാളാണ് വെടിവെച്ചത്. ഈസ്റ്റ് വില്യംസ്ബര്‍ഗ് മേഖലയിലെ ഹംബോ ള്‍ട്ട്-മൂര്‍ സ്ട്രീറ്റുകള്‍ സംഗമിക്കുന്ന സ്ഥലത്ത് ബുധനാഴ്ച്ച ഉച്ചയ്ക്ക് ഏകദേശം 1:20 ഓടെയാണ് ആക്രമണം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നു ന്യൂയോര്‍ക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ ജെസിക്ക ടിഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാമത്തെ പ്രതിക്കായി വ്യാപക തിരിച്ചില്‍ തുടരുകയാണെന്നും ടിഷ് വ്യക്തമാക്കി. സംഭവസമയത്ത് സ്‌റ്റ്രോളറുകളുമായി എത്തിയവരുള്‍പ്പെടെ നിരവധി മുതിര്‍ന്നവരും കുട്ടികളും അവിടെ ഉണ്ടായിരുന്നു. മോപെഡില്‍ എത്തിയ രണ്ട് പേര്‍ റോഡ് സംഗമിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ പിന്‍സീറ്റിലിരുന്നയാള്‍ രണ്ട് വട്ടം വെടി ഉതിര്‍ത്തതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്‌റ്റ്രോളറില്‍ കൊണ്ടുപോകുന്ന ഒരു കുഞ്ഞിനെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നത് ഭയാനകമാണെന്നു പോലീസ് കമ്മീഷണര്‍ പറഞ്ഞു.

വെടിവെപ്പിന് ശേഷം രക്ഷപെട്ട പ്രതികള്‍ സഞ്ചരിച്ച മോപെഡ് മറ്റൊരു കാറുമായി ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുവരും മോപെഡില്‍ നിന്ന് തെറിച്ച് വീണു. വെടിവെപ്പ് നടത്തിയതായി സംശയിക്കുന്ന പിന്‍സീറ്റിലിരുന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇപ്പോള്‍ പോലീസ് കസ്റ്റഡിയി ലാണെന്നും പോലീസ് വ്യക്തമാക്കി.മറ്റേയാള്‍ രക്ഷപ്പെട്ടു, എന്നാല്‍ പിന്നീട് മോപെഡ് പൊലീസ് കണ്ടെത്തി. സംഭവം ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമയാിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥ ലക്ഷ്യം ആരായിരുന്നു എന്നത് വ്യക്തമല്ലെന്ന് ടിഷ് പറഞ്ഞു.

കുഞ്ഞിന്റെ ദാരുണ കൊലപാതകത്തില്‍ ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനി അഗാധ ദുഖം രേഖപ്പെടുത്തി. ജീവിതത്തിലേക്ക് പിച്ചവെയ്ക്കുന്നതിനിടെയാണ് ഒറു ജീവിതം നഷ്ടമായത് . ഈ കുടുംബം അനുഭവിക്കുന്ന വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ വാക്കുകള്‍ പോര,” മേയര്‍ കൂട്ടിച്ചേര്‍ത്തു.

Seven-month-old baby dies in New York shooting

Share Email
LATEST excelnclexrn
More Articles
Top