ഇന്നു നിശബ്ദപ്രചാരണം:നാളെ വിധിയെഴുത്ത്

ഇന്നു നിശബ്ദപ്രചാരണം:നാളെ വിധിയെഴുത്ത്

തിരുവനന്തപുരം: ആഴ്ച്ചകള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ നാളെ കേരളം വിധിയെഴുതും. മൂന്നാം വട്ടവും പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടുമോ അതോ യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുമോ എന്നു കേരളം നാളെ തീരുമാനിക്കും. ഒപ്പം ബിജെപിക്ക് കേരളത്തില്‍ എന്തു ഭാവിയെന്നും ഈ തെരഞ്ഞെടുപ്പ് വിധി കുറിക്കും.

2.71 കോടി വോട്ടര്‍മാരാണ് നാളെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോ .ഗിക്കുന്നത്. 140 മണ്ഡലങ്ങ ളിലായി ആകെ 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

ആവേശം നിറഞ്ഞ പരസ്യപ്രചാരണത്തിന് ഇന്നലെ വൈകുന്നേരം ആറിന് ‘കലാശ ക്കൊട്ടോടെ’ അവസാനമായി.  ഇതിന് പിന്നാലെ വൈകുന്നേരം ആറ് മണി മുതല്‍ സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു.  ഇന്ന് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്ത കരും വീടുകള്‍ കയറിയും വ്യക്തിപരമായ ബന്ധങ്ങള്‍ പുതുക്കിയും വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട നിശബ്ദ പ്രചാരണത്തിലാണ്.


സംസ്ഥാനത്താകെ 30,495 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടര്‍പട്ടികയിലെ പ്രത്യേക പുതുക്കലിന ശേഷം കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ 24 അനുബന്ധ പോളിങ് സ്റ്റേഷനുകള്‍ കൂടി അധികമായി ഒരുക്കിയിട്ടുണ്ട്. ഇതില്‍ 352 ബൂത്തുകള്‍ പൂര്‍ണ്ണമായും വനിതകളും 37 ബൂത്തുകള്‍ ഭിന്നശേഷിക്കാരും നിയന്ത്രിക്കും.

തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി 1.46 ലക്ഷം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ചു. ക്രമസമാധാന പാലനത്തിനായി 76,000 പോലീസ്-കേന്ദ്ര സേനാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നക്കാരായ 2,000 പേരെ കരുതല്‍ തടങ്കലിലാക്കുകയും തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച 3,400 സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

Silent campaign today: verdict tomorrow
Share Email
Top