തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജി നെ കെഎസ് യു പ്രവര്‍ത്തകര്‍ ആയുധം കൊണ്ട് ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പ്രതിഷേ ധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരിക്കേ റ്റ സംഭവത്തില്‍ മുമ്പ് ഷംസീര്‍ നടത്തിയ പ്രസ്താവനകളില്‍ വിശദീകരണവു മായാണ് രംഗത്തുവന്നത്.
ആയുധം കൊണ്ടുള്ള ആക്രമണം നടന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. മന്ത്രിയെ കണ്ടപ്പോള്‍ അവര്‍ വളരെ അവശയായ നിലയിലായി രുന്നുവെ ന്നും അതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സഭാംഗം കൂടിയായ ഒരു വനിതാ മന്ത്രി അവശയായി പ്ലാറ്റ്ഫോമില്‍ ഇരിക്കുമ്പോള്‍ അവരെ അവഗണിച്ച് വന്ദേ ഭാരതില്‍ കയറി പോകാന്‍ തനിക്ക് കഴിയുമാ യിരു ന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊ ണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുക എന്നത് ഉത്തരവാ ദിത്തമായിരു ന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
വനിതാ മന്ത്രിക്ക് നേരെ നടന്ന സമരത്തില്‍ എന്തുകൊണ്ടാണ് കെഎസ്യു പെണ്‍കുട്ടികളെ പങ്കെടുപ്പിക്കാതിരുന്നത് എന്ന് സ്പീക്കര്‍ ചോദിച്ചു. ‘അവര്‍ക്ക് പെണ്‍കുട്ടികളില്ലേ. എന്നും അദ്ദേഹം ചോദിച്ചു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ അവര്‍ക്ക് പരിക്കേറ്റതായും വധശ്രമം നടന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സ്പീക്കറുടെ ഇടപെടലി നെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Speaker Shamseer explains incident in which Veena George was injured: I have never seen a minister attacked with a weapon













