കൊച്ചി: ആചാര സംരക്ഷണത്തിനായിപ്രത്യേക നിയമനിര്‍മാണവും ക്ഷേമ മേഖലയില്‍ വിവിധ കൈത്താങ്ങുകളും ഉള്‍ക്കൊള്ളിച്ചുള്ള യുഡിഎഉ് പ്രകടന പത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമായി പ്രഖ്യാപിക്കുമെന്നും ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്നും യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്ത് മുഴുവന്‍ ഇന്ദിരാ കാന്റീന്‍ പദ്ധതി വ്യാപിപ്പിക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം.
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി റബര്‍ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവര്‍ക്കര്‍മാരുടെ വേതനം 700 രൂപയാക്കി ഉയര്‍ത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. പൂക്കോട് ക്യാമ്പസില്‍ റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പേരില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്റെ പ്രകടന പത്രികയിലുണ്ട്. ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും രൂപീകരിക്കുമെന്നും യുഡിഎഫ് ഉറപ്പുനല്‍കുന്നു.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രയും കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായവും പ്രകടന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. എല്ലാം കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്യു വജന ങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്പ എന്നിവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയി്ട്ടുണ്ട്.
Special legislation for the protection of customs; support in the welfare sector: UDF’s manifesto with big announcements













