മുംബൈ: അമേരിക്കയും ഇറാനും തമ്മി ലുള്ള സംഘര്‍ഷത്തില്‍ രണ്ടാഴ്ച്ചത്തേയ്ക്ക് അയവു വരുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഓഹരി വിപണിയില്‍ ശുഭസൂചന.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരത്തി ന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെ ക്സ് 2700 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതത്തിന് ഇറാന്‍ സമ്മതിച്ചതോടെ ആഗോള വിപണിക ളെല്ലാം മുന്നറ്റത്തിലാണ്. ഇതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച തിനെ തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. ബാരലിന് 94 ഡോളറിലേ ക്കാണ് എണ്ണ വില താഴ്ന്നത്. ഇതും വിപണിയില്‍ പ്രതിഫലിച്ചു.
ആര്‍ബിഐയുടെ റിപ്പോ നിരക്ക് പ്രഖ്യാപ നത്തെ വിപണി ഉറ്റുനോക്കുന്നുണ്ട്. പണപ്പെരുപ്പത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ആര്‍ബിഐയുടെ പ്രഖ്യാപനവും വരും വിപണിയെ സ്വാധീനിച്ചേക്കാം. ഡോളറി നെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 50 പൈസയുടെ നേട്ടത്തോടെ 92.56 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
Stock market surges after news of temporary end to war; oil prices fall













