തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക ഉത്തരവ്, ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ മാറ്റി

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക ഉത്തരവ്, ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ മാറ്റി

ചെന്നൈ: തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ ഉത്തരവ്. ക്രമസമാധാന വിഭാഗം ഡിജിപി ജി വെങ്കട്ടരാമനെ മാറ്റി സന്ദീപ് റായ് റാത്തോറിനെ നിയമിച്ച് ഉത്തരവിട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് നടപടികളുടെ മേൽനോട്ട ചുമതല ഇദ്ദേഹത്തിനായിരിക്കും. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ.തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ലത ത്രിപാഠിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചുമതലയേൽക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. സംസ്ഥാനത്തെ മറ്റ് ചില പ്രധാന പൊലീസ് തസ്തികകളിലും കമ്മീഷൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പൊലീസ് കമ്മീഷണറായ എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു. മധുര സിറ്റി പോലീസ് കമ്മീഷണറായി അഭിഷേക് ദീക്ഷിതിനെ നിയമിച്ചു. ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജിയായി നിയമിച്ചു.

Share Email
LATEST
Top