തുര്‍ക്കിയില്‍ 14 കാരന്റെ വെടിവെയ്പില്‍ അധ്യാപികയും എട്ടു വിദ്യാര്‍ഥികളും കൊല്ലപ്പെട്ടു

തുര്‍ക്കിയില്‍ 14 കാരന്റെ വെടിവെയ്പില്‍ അധ്യാപികയും എട്ടു വിദ്യാര്‍ഥികളും കൊല്ലപ്പെട്ടു

ഇസ്തംബുള്‍: തെക്കന്‍ തുര്‍ക്കിയിലെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍ അധ്യാപികയും എട്ടു വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് ദാരുണാന്ത്യം. തെക്കന്‍ തുര്‍ക്കിയിലെ അയ്സര്‍ കാലിക് സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയും കൊല്ലപ്പെട്ടു.

13 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറുപേരുെ നില അതിവ ഗുരുതരമാണ്. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍പ്രവേശിപ്പിച്ചു. പിതാവിന്റെ പേരിലുള്‌ല തോക്കുപയോഗിച്ചായിരുന്നു വിദ്യാര്‍ഥിയുടെ സ്‌കൂളില്‍ കൂട്ട വെടിവെയ്പ് നടത്തിയത്. ബാഗില്‍ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം തുടര്‍ച്ചെയായി നിറയൊഴിക്കുകയായിരുന്നു.
Teacher and eight students killed in shooting by eighth-grader in Turkey

Share Email
LATEST
Top