നേഴ്‌സുമാരുടെ തീരാ സമരത്തിന് ഫോമാ ‘ടീം പ്രോമീസി’ന്റെ ഐക്യദാര്‍ഢ്യം: മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ)

നേഴ്‌സുമാരുടെ തീരാ സമരത്തിന് ഫോമാ ‘ടീം പ്രോമീസി’ന്റെ ഐക്യദാര്‍ഢ്യം: മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ)

ഫ്‌ളോറിഡ: പ്രതീക്ഷകള്‍ക്ക് വഴിയില്ലാതെ ബന്ധപ്പെട്ടവര്‍ പരിഹാര മാര്‍ഗങ്ങള്‍ക്ക് വശംവദരാവാതെ കേരളത്തിലെ സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ സമരം അനിശ്ചിതമായി നീണ്ടുപോവുന്ന ദുഖകരമായ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് ജനവിധി തേടുന്ന ‘ടീം പ്രോമീസ്’ പ്രതികരിച്ചു. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നെടുംതൂണ്‍ നേഴ്‌സുമാരാണ്. കഠിനാധ്വാനവും അര്‍പ്പണ ബോധവുമാണ് അവരുടെ മുഖമുദ്രയെന്നിരിക്കെ നമ്മുടെ നാട്ടിലെ നേഴ്‌സുമാരായ സഹോദരീ സഹോദരന്‍മാരുടെ ജീവല്‍ പ്രശ്‌നം ‘ടീം പ്രോമീസ്’ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും അവരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസ് വ്യക്തമാക്കി.

കേരള ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും കടുത്ത സമരത്തിലേയ്ക്കവര്‍ നീങ്ങിയത്. നേഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ധാരണയാകാത്ത 26 ആശുപത്രികളിലാണ് സമരം. നേഴ്‌സുമാരുടെ സമരം മനുഷ്യാവകാശവും തൊഴില്‍ മാന്യതയും ആരോഗ്യ സംവിധാനത്തിന്റെ ഭാവിയും ചോദ്യം ചെയ്യുന്ന ഒരു വലിയ സാമൂഹിക പോരാട്ടമാണെന്ന് മാത്യു വര്‍ഗീസ് പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയുടെ നട്ടെല്ലായ നേഴ്‌സുമാര്‍ ഇന്ന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി സമരത്തിലേക്ക് നീങ്ങേണ്ടിവന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ദിനവും രാത്രിയും അര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ലഭിക്കേണ്ട മാന്യമായ വേതനവും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും മനുഷ്യസഹജമായ പരിഗണനയും ഇന്നും ഉറപ്പായിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.

തങ്ങള്‍ നേരിടുന്ന ചൂഷണവും അനീതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഈ സമരം ബന്ധപ്പെട്ടവരുടെ കണ്ണുതുറപ്പിക്കുന്നില്ലെന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കുറഞ്ഞ വേതനം, ദീര്‍ഘമായ ജോലി സമയം, മാനസിക-ശാരീരിക സമ്മര്‍ദ്ദം എന്നിവ ഇവരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ആരോഗ്യ സംവിധാനത്തിന്റെ അടിത്തറയായ നനേഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെ ആരോഗ്യരംഗത്തിന്റെ വളര്‍ച്ച അസാധ്യമാണെന്ന് ‘ടീം പ്രോമീസ്’ കരുതുന്നുവെന്ന് മാത്യു വര്‍ഗീസ് (പ്രസിഡന്റ്), അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), റ്റിറ്റോ ജോണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ അഭിപ്രായപ്പെട്ടു.

Team Fomaa Team Promise extended full support to the Kerala private nurses strike

Share Email
LATEST
More Articles
Top