സംഘര്‍ഷം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

സംഘര്‍ഷം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ടെല്‍ അവീവ്: ഇറാന്‍ -അമേരിക്ക സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. നിരവധി വിമാനക്ക മ്പനികള്‍ ഇതിനോടകം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.  അടുത്ത മാസം 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്.

ആര്‍കിയ, ഇസ്ര എയര്‍, എയര്‍ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ഇസ്രയേലിലേക്ക് പോവേണ്ടവര്‍  ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം പോകേണ്ടി വരും.
 ഇസ്രയേലില്‍ ഏകദേശം 40,000 ല്‍ അധികം ഇന്ത്യക്കാരാണ് ഉള്ളത്.

നിലവിലെ സാഹചര്യത്തെ ഇന്ത്യന്‍ എംബസിയും സൂക്ഷമമായി വീക്ഷിക്കുന്നുണ്ടെന്നും  ഇസ്രയേലിലെ ഇന്ത്യന്‍ വംശജരുമായി എംബസി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെ ടുന്നുണ്ടെന്നും ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍  ജെ പി സിങ്  വ്യക്തമാക്കി.

Tensions escalate: Air India cancels flights to Israel

Share Email
Top