കലയുടെ ഹൃദയത്തുടിപ്പ് അരങ്ങിലെത്തിച്ച് ഗ്രേറ്റര്‍ ഷിക്കാഗോ മലയാളി അസോസിയഷന്റെ സര്‍ഗോതത്സവം ഏപ്രില്‍ 11 ന്

കലയുടെ ഹൃദയത്തുടിപ്പ് അരങ്ങിലെത്തിച്ച് ഗ്രേറ്റര്‍ ഷിക്കാഗോ മലയാളി അസോസിയഷന്റെ സര്‍ഗോതത്സവം ഏപ്രില്‍ 11 ന്

ഗ്രേറ്റര്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ (GCMA) സംഘടിപ്പിക്കുന്ന വിപുലമായ യുവജനോത്സവം ‘സര്‍ഗോത്സവം 2026’ ഏപ്രില്‍ 11ന് നടക്കും. 3 വയസു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായി വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ 6ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാദ്യോപകരണ വിഭാഗത്തിലെ മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായിരിക്കും നടക്കുക. ഏപ്രില്‍ 6, 7 തീയതികളില്‍ വൈകുന്നേരം 6 മണിക്ക് ശേഷമാണ് ഈ സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ഏപ്രില്‍ 11ന് രാവിലെ 7 മണി മുതല്‍ ചെക്ക്ഇന്‍ നടപടികള്‍ ആരംഭിക്കും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ മത്സരാര്‍ത്ഥികള്‍ നേരത്തെ തന്നെ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികളുടെ പ്രായത്തിന നുസരിച്ച് നാല് പ്രധാന വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടക്കുന്നത്:

അണ്ടര്‍ 5 (കിഡ്സ്): കഥ പറയല്‍, സൂപ്പര്‍ കിഡ് മത്സരങ്ങള്‍.
സബ് ജൂനിയര്‍: 1 മുതല്‍ 4 വരെ ഗ്രേഡ് വിദ്യാര്‍ത്ഥികള്‍.
ജൂനിയര്‍: 5 മുതല്‍ 9 വരെ ഗ്രേഡ് വിദ്യാര്‍ത്ഥികള്‍.
സീനിയര്‍: 9 മുതല്‍ 12 വരെ ഗ്രേഡ് വിദ്യാര്‍ത്ഥികള്‍.

മത്സര ഇനങ്ങള്‍1. സംഗീതം (Vocal Music): ഇന്ത്യന്‍ ക്ലാസിക്കല്‍ (സോളോ), മലയാളം ലളിതഗാനം (സോളോ), സിനിമാ ഗാനങ്ങള്‍ (കരോക്കെയോടു കൂടിയും അല്ലാതെയും), ഇംഗ്ലീഷ് ഗാനങ്ങള്‍ (സോളോ), നാടന്‍ പാട്ടുകള്‍/ലളിതഗാനങ്ങള്‍ (ഗ്രൂപ്പ്), സിനിമാ ഗാനങ്ങള്‍ (ഗ്രൂപ്പ്).

  1. വാദ്യോപകരണങ്ങള്‍ (Instrumental – Online): വിന്‍ഡ് (Wind), ഡ്രംസ് (Drums), സ്ട്രിംഗ് (String), കീബോര്‍ഡ് (Keyboard) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഓണ്‍ലൈന്‍ വഴിയാണ് ഈ മത്സരങ്ങള്‍ നടക്കുക. ഏപ്രില്‍ 6, 7 തീയതികളില്‍ വൈകുന്നേരം 6 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. കൂടുതല്‍ മത്സരാര്‍ത്ഥികളുണ്ടെങ്കില്‍ ഏപ്രില്‍ 8നും മത്സരങ്ങള്‍ തുടരുന്നതാണ്.
  2. നൃത്തം (Dance): സോളോ: ഭരതനാട്യം, മോഹിനിയാട്ടം, വെസ്റ്റേണ്‍ ഡാന്‍സ്, ഫോക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്.ഗ്രൂപ്പ്: ഭരതനാട്യം, മാര്‍ഗ്ഗംകളി, വെസ്റ്റേണ്‍ ഡാന്‍സ്, ഫോക്ക് ഡാന്‍സ്. (ശ്രദ്ധിക്കുക: വെസ്റ്റേണ്‍ ഡാന്‍സ് വിഭാഗത്തില്‍ ഇംഗ്ലീഷ് ഗാനങ്ങള്‍ മാത്രമേ അനുവദിക്കൂ)
  3. പ്രസംഗം & രചന (Speech & Arts): മലയാളം, ഇംഗ്ലീഷ് പ്രസംഗമത്സരങ്ങള്‍ (Elocution), ഫാന്‍സി ഡ്രസ്സ്, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്.
  4. സ്പോട്ട്ലൈറ്റ് ഇവന്റുകള്‍ (Spotlight Events): കാലിഗ്രാഫി (മികച്ച കൈയക്ഷരം), സ്പെല്ലിംഗ് ബീ (Spelling Bee), കൂടാതെ അമേരിക്കയില്‍ മാത്രം വിദ്യാഭ്യാസം നേടിയ കുട്ടികള്‍ക്കായി പ്രത്യേക ‘മലയാളം വായനാ മത്സരം’ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.രജിസ്ട്രേഷന്‍ വിവരങ്ങള്‍ഏപ്രില്‍ 6ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഏപ്രില്‍ 11ന് രാവിലെ 7 മണിക്ക് ചെക്ക്ഇന്‍ ആരംഭിക്കും. 50 അംഗ സംഘാടക സമിതി പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിക്കുന്നു.

GCMA പ്രസിഡന്റ് ജിതേഷ് ചുങ്കത്തിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും 50 അംഗ സംഘാടക സമിതിയുമാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഇവന്റ് കോര്‍ഡിനേറ്റര്‍മാര്‍: ജിജു എബ്രഹാം, രഞ്ജിത്ത് ചെറുവള്ളി, സന്തോഷ് കാട്ടൂക്കാരന്‍
ഐ.ടി കോര്‍ഡിനേറ്റര്‍: സുജിത്ത് കെനോത്ത്. അനീഷ് ആന്റോ
ജഡ്ജിംഗ് & ഓണ്‍ലൈന്‍ ഇവന്റ് കോര്‍ഡിനേറ്റര്‍മാര്‍: റോഷ്നി ബിജു, അനുജ് ഗോപാല്‍, സുബാഷ് ജോര്‍ജ്
സര്‍ഗോത്സവത്തിന്റെ സമാപന അവസരത്തില്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി മുഖ്യ അഥിതി ആയിരിക്കും. ഫൊക്കാന വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, ഫോമാ റീജിണല്‍ വൈസ് പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഫൊക്കാന റീജിണല്‍ വൈസ് പ്രസിഡന്റ് സന്തോഷ് നായര്‍ എന്നിവരും ഗ്രെയ്റ്റര്‍ ഷിക്കാഗോ ഏരിയയിലെ വിവിധ സംഘടന , ക്ലബ് നേതാക്കളും പങ്കെടുക്കുന്നതായിരിരിക്കും.ഈ വിജ്ഞാനകലാ സന്ധ്യയിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിതേഷ് ചുങ്കത്തും സംഘാടക സമിതിയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി സന്ദര്‍ശിക്കുക: greatercma.org

The Greater Chicago Malayali Association’s Sargothasavam brings the heartbeat of art to the stage on April 11

Share Email
LATEST
Top