ന്യൂഡൽഹി:വിമാനങ്ങളിൽ 60 ശതമാനം സീറ്റ് സൗജന്യമായി തിരഞ്ഞെടുക്കാൻ അവസരമെന്ന മുൻ ഉത്തരവ് കേന്ദ്ര സർക്കാർ മരവിപ്പിച്ചു.ആകെ സീറ്റുകളുടെ 60 ശതമാനമെങ്കിലും അധിക നിരക്കില്ലാ തെ നൽകണമെന്നായിരുന്നു നേരത്തെ യുള്ള നിർദ്ദേശം. എന്നാൽ വിമാന ഇന്ധനത്തിന്റെ വില വർദ്ധനയും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് ഉയർന്നതും പരിഗണിച്ചാണ് ഈ തീരുമാനം പുനഃപരിശോധിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചത്.
സീറ്റ് തെരഞ്ഞെടുക്കൽ സംബന്ധിച്ച മാർച്ച് 18-നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (DGCA) ഈ നിർദ്ദേശം നൽകിയത്. ഏപ്രിൽ 20 മുതൽ ഇത് പ്രാബല്യത്തിൽ വരാനിരിക്കുകയായിരുന്നു.
എന്നാൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് നൽകിയ പരാതിക ളെത്തുടർന്ന് ഈ നീക്കം താൽക്കാ ലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഉൾപ്പെടുന്നതാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA). ഈ ഉത്തരവ് പിൻവലിക്കണമെന്ന് ഇവർ നേരത്തെ തന്നെ ഡിജിസിഎയോട് ആവശ്യപ്പെട്ടിരുന്നു.
The order allowing free selection of 60 percent of seats on flights has been frozen.












