ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 16-ാം തീയതി വ്യാഴാഴ്ച

ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 16-ാം തീയതി വ്യാഴാഴ്ച

ഹൂസ്റ്റണ്‍: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് പുതുക്കിയ തീയതിയനുസരിച്ച് ഏപ്രില്‍ 16-ാം തീയതി വ്യാഴാഴ്ച രാത്രി 9 മണിക്ക് (EST) നടക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ആര്‍.വി.പി.മാര്‍, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഇതൊരറിയിപ്പായി സ്വീകരിക്കമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബൈജു വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. 2025 ഒക്‌ടോബര്‍ 25-ാം തീയതി ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന മിഡ് ടേം ജനറല്‍ ബോഡിയില്‍ അംഗീകരിച്ച ബൈലോ ഭേദഗതിയനുസരിച്ച് പുതുതായി രൂപീകരിക്കപ്പെട്ട റീജിയനുകളുടെ അപ്രൂവല്‍ അടക്കമുള്ള കാര്യങ്ങളാണ് അജണ്ടയിലുള്‍പ്പെടുത്തിയിരിക്കുന്നത്.

  • നിശബ്ദ പ്രാര്‍ത്ഥന * സ്വാഗത പ്രസംഗം * അധ്യക്ഷ പ്രസംഗം * മുന്‍ ജനറല്‍ ബോഡി മീറ്റിംഗ് മിനിറ്റ്‌സ് * പുതിയ റീജിയനുകളെ അംഗീകരിക്കല്‍ തുടങ്ങിയവയാണ് മീറ്റിങ്ങിന്റെ പ്രധാന അജണ്ട. ഫോമായുടെ വെസ്റ്റേണ്‍ റീജിയണ്‍ മൂന്നായി വിഭജിച്ചിരുന്നു. ഹോളിവുഡ് റീജിയണ്‍ (കാലിഫോര്‍ണിയ സൗത്ത്), ഗോള്‍ഡണ്‍ റീജിയണ്‍ (കാലിഫറോര്‍ണിയ നോര്‍ത്ത് & വാഷിങ്ടണ്‍), മൗണ്ടന്‍ റീജിയണ്‍ (അരിസോണ, കൊളറാഡോ & ലാസ് വേഗാസ്) എന്നിവയാണിവ. സതേണ്‍ റീജിയണ്‍, ഹൂസ്റ്റണ്‍ സതേണ്‍ റീജിയണ്‍, ഡാളസ് ടെക്‌സോമാ റീജിയണ്‍ എന്നിങ്ങനെ രണ്ടായും വിഭജിച്ചിരുന്നു.

The postponed FOMAA mid term general body zoom meeting will be held on 16th April 9 am (EST)

Share Email
LATEST
Top