ക്രൈറ്റര്‍ ഗ്രൂപ്പിന്റെ പ്രീമിയം റെസിഡന്‍ഷ്യല്‍ പ്രോജക്ട് ‘ദ സ്‌കൈ’ കാശ്മീര്‍ കുന്നില്‍ ഒരുങ്ങുന്നു

ക്രൈറ്റര്‍ ഗ്രൂപ്പിന്റെ പ്രീമിയം റെസിഡന്‍ഷ്യല്‍ പ്രോജക്ട് ‘ദ സ്‌കൈ’ കാശ്മീര്‍ കുന്നില്‍ ഒരുങ്ങുന്നു

കോഴിക്കോട്: കോഴിക്കോട് കാശ്മീര്‍ കുന്നില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍ മേഖലകളിലെ പ്രമുഖ നിക്ഷേപക സ്ഥാപനമായ ക്രൈറ്റര്‍ ഗ്രൂപ്പിന്റെ ‘ദ സ്‌കൈ’ എന്ന അഭിമാന പദ്ധതി മാനേജിംഗ് ഡയറക്ടര്‍ ഇഫ്‌ലു റഹ്‌മാന്‍ പ്രഖ്യാപിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഒ.അഷര്‍ പദ്ധതി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

ഭാവിയെക്കുറിച്ച് ദീര്‍ഘദര്‍ശനം നടത്തുന്ന ഒരോ വ്യക്തിയെയും സൃഷ്ടിക്കുന്നതില്‍ ഒരു വീടിന് പങ്കുണ്ടെന്നും അനുയോജ്യമായ ചുറ്റുപാടുകള്‍ക്ക് ചിന്തകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കാനും കഴിവുകളെ പുറത്തെടുക്കാനും കഴയുമെന്നും ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയായ ഇഫ്‌ലു റഹ്‌മാന്‍ പറഞ്ഞു. അതുകൊണ്ടാണ് ആഗോള പ്രശസ്തരായ സ്റ്റീവ് ജോബ്‌സിനെയും ബില്‍ ഗേറ്റ്‌സിനെയും പോലുള്ളവര്‍ പ്രകൃതിയോട് ചേര്‍ന്നുള്ള ശാന്തമായ ഇടങ്ങള്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. ‘ഒന്നിച്ച് മുന്നേറുകയും വികസിക്കുകയും ശോഭിക്കുകയും ചെയ്യുക’ (ഏീശിഴ, ഴൃീംശിഴ മിറ ഴഹീംശിഴ ീേഴലവേലൃ) എന്ന തത്വമാണ് ക്രൈറ്റര്‍ ഗ്രൂപ്പിന്റെ അടിസ്ഥാനമെന്നും കേവലം താമസസ്ഥലങ്ങള്‍ എന്നതിലുപരി വ്യക്തികളുടെ വളര്‍ച്ചയെയും ചിന്തകളെയും സ്വാധീനിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി കണ്ടെത്തിയ അപൂര്‍വവും പ്രകൃതിരമണീയവുമായ ഭൂപ്രദേശവും കാലാതീതമായ വാസ്തുവിദ്യയും ചേര്‍ന്ന് ഇതിനെ മികച്ചൊരു നിക്ഷേപ പദ്ധതിയാക്കി മാറ്റിയിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡെറില്‍ ജോണ്‍ അഭിപ്രായപ്പെട്ടു. കാലമെത്ര കഴിഞ്ഞാലും മൂല്യവും ഭംഗിയും ചോര്‍ന്നുപോകാത്ത വിധത്തിലാണ് ഓരോ വീടും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്നൂറിലധികം പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ ആഡംബര വാഹനമായ ‘ലംബോര്‍ഗിനി’യുടെ ഏറ്റവും പുതിയ മോഡലുകളായ ഉറൂസ്, ടെമറാരിയോ എന്നിവയുടെ പ്രദര്‍ശനവും നടന്നു. നഗരഹൃദയത്തില്‍ നിന്ന് 12 മിനിറ്റ് മാത്രം ദൂരത്തില്‍, പ്രകൃതിഭംഗി തുളുമ്പുന്ന കാശ്മീര്‍ കുന്നിലെ ടേബിള്‍ ടോപ്പ് ഭൂപ്രകൃതിയിലാണ് പദ്ധതി ഒരുങ്ങുന്നത്. ഏകദേശം 250 കോടി ചെലവുവരുന്ന പദ്ധതിക്ക് കീഴില്‍ 10 ഏക്കറിലായി 62 ആഡംബര വില്ലകളാണ് വിഭാവനം ചെയ്യുന്നത്. 7 മുതല്‍ 12 സെന്റ് വരെയുള്ള പ്ലോട്ടുകളില്‍ 3,200 മുതല്‍ 5,700 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വില്ലകളാണ് ഉയരുക.

പദ്ധതിയുടെ ഭാഗമായി 22,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ക്ലബ്ബ് ഹൗസ്, പെന്റ് ഹൗസ്, 20 മീറ്റര്‍ സ്വിമ്മിംഗ് പൂള്‍, 150 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, മിനി ഗോള്‍ഫ് കോഴ്‌സ്, പിക്‌സല്‍ ബോള്‍ കോര്‍ട്ട്, 1.5 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്ക്, ഹെലിപാഡ് എന്നിവയും ഉണ്ടാവും. പ്രശസ്ത തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ ആണ് ‘ദ സ്‌കൈ’യുടെ ബ്രാന്‍ഡ് അംബാസഡര്‍. ‘ലോകാ-ചാപ്റ്റര്‍-1’ എന്ന സിനിമയിലൂടെ പ്രശസ്തയായ ഗായിക സെബ ടോമി ആലപിച്ച ‘ദ സ്‌കൈ ഗീത’ വും ചടങ്ങില്‍ പുറത്തിറക്കി. ക്രൈറ്റര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡാഡു ഇഫ്‌ലു, റെഷ്മി ഭട്ട്, മുനീസ് മുസ്തഫ, സി.വി. അജ്‌നാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

THE SKYE EVE: THE SKYE REVEAL EVENING & THE VISIONARIES MEET

Share Email
LATEST excelnclexrn
Top