സംഗീത ലോകത്തെ അമ്പരിപ്പിപ്പിച്ചു!ഒരു മലയാള ഗാനം 101 ട്യൂണിൽ -ലോക റെക്കോർഡ് ഭേദിച്ചു തിരുവല്ലക്കാരൻ ജോളി സാമുവേൽ

സംഗീത ലോകത്തെ അമ്പരിപ്പിപ്പിച്ചു!ഒരു മലയാള ഗാനം 101 ട്യൂണിൽ -ലോക റെക്കോർഡ് ഭേദിച്ചു തിരുവല്ലക്കാരൻ ജോളി സാമുവേൽ
Share Email

എബി മക്കപ്പുഴ  

ഡാളസ്: സംഗീത ലോകത്തെ അതിശയപ്പെടുത്തികൊണ്ടു ഒരു മലയാള ഗാനം നൂറ്റിയൊന്ന് ട്യൂണിൽ ശ്രുതി മധുരമായി ഈണപ്പെടുത്തി ലോക ചരിത്രത്തിൽ  ഇന്നേ വരെ ആരും തന്നെ ചെയ്തിട്ടില്ലത്ത നേട്ടത്തിന് ജോളി സാമുവേൽ അർഹനായി

അമ്മ എന്ന ഹൃദയ സ്പർശി ആയ മലയാളം സിംഗിൾ ലിറിക്/ഗാനമാണ് ഇദ്ദേഹം നൂറ്റിയൊന്ന് ട്യൂണിൽ തരപ്പെടുത്തി സംഗീത ലോകത്തിനു കാഴ്ച്ച വെച്ചത്.

ഡോ. ബിശ്വറൂപ്റോയ് ചൗധരി ചീഫ് എഡിറ്റർ ആയുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജോളിയുടെ സംഗീതത്തിലുള്ള അപൂവ്വമായ ഈ നേട്ടം സ്ഥിതീകരിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് 2026  മാർച്ച് 25 നു നൽകിയിട്ടുണ്ട്.

ദുബൈയിൽ ഒരു സ്വകര്യ കമ്പനിൽ ഐ ടി എഞ്ചിനിയറായി ജോലി   ചെയ്തു വരുന്ന ഈ ലോക ജേതാവ് തിരുവല്ല സ്വദേശിയും, തിരുവല്ല കാവുംഭാഗം എബനേസർ മാർത്തോമ്മ ഇടവക മെമ്പറും ആണ്.

Share Email
LATEST
More Articles
Top