ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷ ടിക്കറ്റ് കിക്ക്-ഓഫ് ഏപ്രില്‍ 26 ഞായറാഴ്ച്ച

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷ ടിക്കറ്റ് കിക്ക്-ഓഫ് ഏപ്രില്‍ 26 ഞായറാഴ്ച്ച

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് ഏപ്രില്‍ 26-ാം തീയതി ഞായറാഴ്ച വൈകുന്നേരം ഫിലഡല്‍ഫിയയിലെ അസെന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഹാളില്‍ സംഘടിപ്പിക്കുന്നു (10197 Northeast ave, Philadelphia PA 19116). സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യത്തിനും ഓണാഘോഷങ്ങളുടെ വിജയകരമായ തുടക്കത്തിനുമായി ഒരുക്കിയിരിക്കുന്ന ഈ ചടങ്ങില്‍ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ഷോണ്‍ ഡൗഗ്ര്‍ട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.

ട്രൈസ്റ്റേറ്റ് പ്രദേശത്തെ മലയാളി സമൂഹത്തിന്റെ സജീവ സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറം സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. 2026 ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ ഔദ്യോഗികമായി കൊടിയേറുന്നതിന്റെ ഭാഗമായി ഈ കിക്ക്-ഓഫ് ചടങ്ങ് ശ്രദ്ധേയമാകും. ബോബി മാത്യു (ഹോണസ്റ്റ് റിയല്‍ എസ്റ്റേറ്റ്) ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങും.

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷങ്ങള്‍ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാര്‍ഷിക സാംസ്‌കാരിക ഉത്സവങ്ങളിലൊന്നാണ്. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ ആഘോഷം കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പുതുതലമുറയിലേക്ക് കൈമാറുന്ന ഒരു വലിയ വേദിയായാണ് മാറിയിരിക്കുന്നത്.

ഓണാഘോഷങ്ങളില്‍ മലയാളികളുടെ പരമ്പരാഗത കലാരൂപങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കുന്നു. സുരേഷ് നായര്‍ ഒരുക്കുന്ന പൂക്കളം, ആശാ അഗസ്റ്റിന്‍ നേതൃത്വം നല്‍കുന്ന മെഗാ തിരുവാതിര, ഹൃദ്യമായ മെഗാഷോ അവതരണങ്ങള്‍, വിവിധ നൃത്ത-സംഗീത പരിപാടികള്‍ എന്നിവയിലൂടെ കേരളത്തിന്റെ നാടന്‍ ചായം ഈ വേദിയില്‍ മുന്കാലങ്ങളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. കുട്ടികളുടെയും യുവാക്കളുടെയും സജീവ പങ്കാളിത്തം ഈ ആഘോഷങ്ങളെ കൂടുതല്‍ ആവേശഭരിതമാക്കുന്നു.

അതോടൊപ്പം, വിവിധ കലാപരിപാടികളോടൊപ്പം പ്രശസ്ത കലാകാരന്മാരുടെ സാന്നിധ്യവും ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കുടുംബസമേതം എത്തുന്ന മലയാളികള്‍ക്ക് ഒരുമിച്ചു സമയം ചിലവഴിക്കാനും സൗഹൃദബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഈ ആഘോഷം ഒരു മികച്ച അവസരമാണ്.

സാംസ്‌കാരിക വൈവിധ്യവും സമൂഹ ഐക്യവും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ഓണാഘോഷം, പ്രവാസി മലയാളികളുടെ ഹൃദയങ്ങളില്‍ കേരളത്തിന്റെ ഓര്‍മ്മകളെ വീണ്ടും പുതുക്കുന്ന ഒരു മഹോത്സവമായി മാറിയിരിക്കുകയാണ്.

സംഘടനയുടെ ചെയര്‍മാനായ ശ്രീ. ലെനോ സ്‌കറിയയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി. ജോബി ജോര്‍ജ്, ട്രഷറര്‍ രാജന്‍ സാമുവല്‍, സെക്രട്ടറി . സുരേഷ് നായര്‍, ജോയിന്റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍മാരായി. വിന്‌സെന്റ് ഇമ്മാനുവല്‍, ശ്രീ. ജോര്‍ജ് ഓലിക്കല്‍,. അലക്‌സ് തോമസ്, സുധ കര്‍ത്ത, ശ്രീമതി ആശ ഓഗസ്റ്റിന്‍, ഫിലിപ്പോസ് ചെറിയാന്‍,. അഭിലാഷ് ജോണ്‍ എന്നിവര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

ഓണാഘോഷ ചെയര്‍മാനായി. ബിനു മാത്യു, കേരള ഡേ ചെയര്‍മാനായി തോമസ് പോള്‍, പ്രോഗ്രാം കോര്‍ഡിനേറ്ററായി റോണി വര്‍ഗീസ് എന്നിവര്‍ കൂടാതെ പി.ആര്‍.ഒ ആയി സുമോദ് ടി. നെല്ലിക്കാല, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായിജോര്‍ജ് നാടവയല്‍, ഐ.ടി. കോര്‍ഡിനേറ്ററായി . സാജന്‍ വര്‍ഗീസ്, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായി അനൂപ് അനു, മീഡിയ കോര്‍ഡിനേറ്ററായി . അരുണ്‍ കോവാട്ട് എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രെവര്‍ത്തിക്കുന്നു.

ഫുഡ് കോര്‍ഡിനേറ്ററായി ശ്രീ. അഭിലാഷ് ജോണ്‍, ഓഡിറ്ററായി ജോണ്‍ പണിക്കര്‍ എന്നിവര്‍ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ കോര്‍ഡിനേറ്റര്‍മാരായ ടി.ജെ. തോംസണ്‍, അനീഷ് ജോയ്,. സിജു ജോണ്‍,. ദിലീപ് ജോര്‍ജ്,. ജോബി ജോര്‍ജ്കുട്ടി, . ജയ്‌സണ്‍ വര്‍ഗീസ് എന്നിവരും പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഓണാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി സമൂഹത്തിന്റെ കൂട്ടായ്മയും പിന്തുണയും ആവശ്യമാണ് എന്ന സന്ദേശത്തോടെ ട്രൈസ്റ്റേറ്റ് കേരള ഫോറം എല്ലാ മലയാളികളെയും ഈ ചടങ്ങില്‍ പങ്കാളികളാകാന്‍ സ്വാഗതം ചെയ്യുന്നു.

Tristate Kerala Forum’s Onam celebration ticket kick-off on Sunday, April 26

Share Email
Top