അതിരൂക്ഷമായ മുന്നറിയിപ്പുമായി ട്രംപ്: “ഇന്ന് രാത്രിയോടെ ഇറാൻ എന്നെന്നേക്കുമായി ഇല്ലാതാകും”

അതിരൂക്ഷമായ മുന്നറിയിപ്പുമായി ട്രംപ്: “ഇന്ന് രാത്രിയോടെ ഇറാൻ എന്നെന്നേക്കുമായി ഇല്ലാതാകും”

ലോകത്തെഭീതിയിലാഴ്ത്തി ഇറാനെതിരെ അതിരൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ നൽകിയ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇന്ന് രാത്രിയോടെ ആ രാജ്യം എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കുമെന്നും അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും ട്രംപ് കുറിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇറാൻ വിസമ്മതിക്കുന്നതാണ് ഇത്രയും കടുത്ത നിലപാടിലേക്ക് ട്രംപിനെ എത്തിച്ചത്.

ഇറാന്റെ വൈദ്യുതി നിലയങ്ങൾ, പാലങ്ങൾ, മറ്റ് തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യം വെച്ച് വൻതോതിലുള്ള ആക്രമണത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളിലൊന്നായിരിക്കും ഇന്ന് രാത്രിയെന്നും ട്രംപ് തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. ഇറാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ലെങ്കിലും പശ്ചിമേഷ്യ പൂർണ്ണമായും തകരുന്ന ഒരു മഹായുദ്ധത്തിനുള്ള സാധ്യത ലോകം ഭീതിയോടെയാണ് കാണുന്നത്.

ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും സമാധാനത്തിനായി അവസാനവട്ട ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ട്രംപ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്ന് ഇനിയൊരു വിട്ടുവീഴ്ച ഉണ്ടാകാത്ത പക്ഷം ലോകത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുന്ന വലിയൊരു ദുരന്തത്തിനാകും ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക. ആണവയുദ്ധം ഉൾപ്പെടെയുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുമ്പോൾ അന്താരാഷ്ട്ര സമൂഹം വലിയ ആശങ്കയിലാണ്. ട്രംപിന്റെ വാക്കുകൾ ലോകത്തെ ഒരു മഹാദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

Share Email
LATEST
Top