വാഷിംഗ്ടണ്‍: അമരേിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്റെ മൂന്നു വലിയ പാലങ്ങള്‍ തകര്‍ത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഇപ്പോള്‍ പൂര്‍ണൃമായും തകര്‍ന്ന നിലയിലാണ്. ഇറാന്‍ ഇപ്പോള്‍ അമേരിക്കയുമായി കരാറിലേര്‍പ്പെടാന്‍ ഏറെ ആകാംഷയോടെയാണ് മുന്നോട്ടുവരുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധം ഇസ്രയേല്‍ അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് അമേരിക്ക യുദ്ധം നിര്‍ത്തുമ്പോള്‍ ഇസ്രേയലും യുദ്ധം നിര്‍ത്തുമെന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആക്രമണം നടത്തിയാല്‍ ഇസ്രയേല്‍ വീണ്ടും തിരിച്ചടി നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ നല്ല കൂട്ടാളികളാണ് ഇറാന്‍. അവര്‍ തങ്ങള്‍ പറയുന്നത് അനുസരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ മാസം 28 ന് ആരംഭിച്ച് യുദ്ധത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയും ഇസ്രലേയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. തിരിച്ചടിയായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ ശക്തമായ മിസൈല്‍ ആക്രമണവും നടത്തി. അതിവേഗം യുദ്ധം അവസാനിക്കുമെന്നാണ് ഇപ്പോള്‍ ട്രംപ് പറയുന്നത്.
Trump says Iran destroyed three major bridges













