ഇറാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും ഹോര്‍മൂസ് കടലിടുക്ക് തുറക്കുമെന്ന് ട്രംപ്

ഇറാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും ഹോര്‍മൂസ് കടലിടുക്ക് തുറക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്റെ ഭാഗത്തു നിന്നും സഹകരണം ഉണ്ടായാലും ഇല്ലെങ്കിലും ഹോര്‍മൂസ് കടലിടുക്ക് തുറക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ തുരുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന ട്രംപിന്റെ പ്രസ്താവന ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

‘ഹോര്‍മൂസ് കടലിടുക്ക് തുറക്കുക എത്ര എളുപ്പമല്ലായിരിക്കാം. എങ്കിലും ഒന്നുമാത്രം പറയാം, നമ്മള്‍ ആ കപ്പല്‍ പാത ഉടന്‍ തന്നെ തുറക്കുമെന്നും ടംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി മറ്റ് പല രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടു ണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളാണ് ഇത്തരത്തില്‍ മുന്നോട്ടുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

‘മറ്റ് പല രാജ്യങ്ങളും ഈ കപ്പല്‍ പാത ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരും ഈ ദൗത്യത്തില്‍ ഞങ്ങളെ സഹായിക്കാന്‍ എത്തും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍ പാതയാണെന്നും അവിടെ ടോള്‍ പിരിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Trump says Strait of Hormuz will be opened whether Iran cooperates or not

Share Email
Top