48 മണിക്കൂറിനുള്ളില്‍ കരാറായില്ലെങ്കില്‍ ഇറാന് സര്‍വനാശം: ഭീഷണി കടുപ്പിച്ച് ട്രംപ്

48 മണിക്കൂറിനുള്ളില്‍ കരാറായില്ലെങ്കില്‍ ഇറാന് സര്‍വനാശം: ഭീഷണി കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ സമാധാന കരാര്‍ ഉണ്ടാക്കാത്ത പക്ഷം ഇറാന് സര്‍വനാശമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എബിസി ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. സമാധാന കരാര്‍ ഉണ്ടാക്കാന്‍ മൂന്നാഴ്ച്ച വരെ സമയപരിധി ഉണ്ടാവുമോ എന്ന റിപ്പോര്‍ ട്ടറുടെ ചോദ്യത്തിനു മറുപടിായയി ആഴ്ച്ചകള്‍ ഒന്നുമില്ലെന്നും 48 മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു.

ഇപ്പോള്‍ തന്നെ ഇറാന്‍ വളരെയേറെ നശിച്ചിരിക്കയാണ്. ഓരോ ദിവസം കഴിയും തോറും കൂടുതല്‍ മോശമാകും. ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ പാലങ്ങളും വൈദ്യുതി നിലയങ്ങളും പുനര്‍ നിര്‍മിക്കേണ്ടി വരും. പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ 48 മണിക്കൂര്‍ സമയപരിധിയാണുള്ളതെന്നും ഇതിനുള്ളില്‍ നടന്നില്ലെങ്കില്‍ ഇറാന്‍ മുഴുവന്‍ നശിപ്പിക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ചൊവ്വാഴ്ച്ചയ്ക്കുള്ളില്‍ കടലിടുക്ക് തുറന്നില്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ മറ്റൊരു ഭീഷണി.

”ചൊവ്വാഴ്ച ഇറാനില്‍ ബ്രിഡ്ജ് ഡേ, പവര്‍ പ്ലാന്റ് ഡേ എന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ഇറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ”എനര്‍ജി പ്ലാന്റുകള്‍ നശിപ്പിക്കുന്ന കാലയളവ് 10 ദിവസത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നുവെന്നും എന്നും അദ്ദേഹം കുറിച്ചു. ഇറാന്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ അവസാന തീയതി ചൊവ്വാഴ്ച രാത്രി എട്ടു മണിവരെ നീട്ടിയതായി അദ്ദേഹം അറിയിച്ചു.

ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച്ച ഇറാനുമായി കരാര്‍ ഉണ്ടാവുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. അതുണ്ടായില്ലെങ്കില്‍ അതിശക്തമായ സൈനീക നീക്കം നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അമേരിക്കന്‍ ഭീഷണിയെ ഇറാന്‍ സ്പീക്കര്‍ പരിഹസിച്ചു.നിങ്ങളുടെ അശ്രദ്ധമായ നീക്കങ്ങള്‍ അമേരിക്കയെ തന്നെ ഒരു ജീവനുള്ള നരകത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നു സ്പീക്കര്‍ മുഹമ്മദ് ബാഗ്ഹര്‍ ഗലീബാഫ് പറഞ്ഞു.

Trump threatens Iran with total destruction if no deal is reached within 48 hours

Share Email
Top