ട്രംപിന്റെ മൊഹം ചില്ലറയല്ല: അമേരിക്കന്‍ പ്രസിഡന്റ് കാലാവധിക്ക് ശേഷം വെനസ്വേലിയന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക മത്സരിക്കുമെന്ന്

ട്രംപിന്റെ മൊഹം ചില്ലറയല്ല: അമേരിക്കന്‍ പ്രസിഡന്റ് കാലാവധിക്ക് ശേഷം വെനസ്വേലിയന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക മത്സരിക്കുമെന്ന്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മോഹം ചില്ലറയല്ല. യുഎസ് പ്രസിഡന്റ് കാലാവധിക്ക് ശേഷം വെനസ്വേലിയന്‍ പ്രസിഡന്റ് പദവിയിലേക്ക ഒരു നോട്ടമിടുന്നു. അമേരിക്കന്‍ പ്രസിഡന്റ് കാലാവധി അവസാനിച്ചശേഷം വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വെനസ്വേലയില്‍ വലിയ ജനപിന്തുണയാണു തനിക്കുള്ളതെന്നും വളരെ വേഗത്തില്‍ സ്പാനിഷ് പഠിക്കുമെന്നും ഇതിന് അധികം സമയമെടുക്കില്ലെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

”വെനിസ്വേലയിലെ ജനങ്ങള്‍ പറയുന്നത്, ഞാന്‍ വെനിസ്വേലയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍, അവിടെ ഇതുവരെ ആര്‍ക്കും ലഭിക്കാത്ത അത്രയും വലിയ പിന്തുണ എനിക്ക് ലഭിക്കുമെന്നാണ്. അതുകൊണ്ട്, ഇവിടുത്തെ കാര്യങ്ങള്‍ കഴിഞ്ഞാല്‍ വെനിസ്വേലയിലേക്ക് പോകാം.’ ട്രംപ് പറഞ്ഞു.

വെനസ്വേലന്‍ ജനത വലിയൊരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും വെനസ്വേലയിലെ ഇപ്പോഴത്തെ പ്രസിഡന്റില്‍ വളരെ സന്തുഷ്ടരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണ വീര്യം കണ്ട് വെനസ്വേലന്‍ ജനറല്‍ പോലും അത്ഭുതപ്പെട്ടു.
വെനസ്വേലന്‍ സൈന്യത്തിന്റെ പക്കല്‍ റഷ്യന്‍, ചൈനീസ് നിര്‍മിത അത്യാധുനിക ആയുധങ്ങള്‍ ഉണ്ടായിരുന്നിട്ടും യുഎസ് യുദ്ധവിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും മുന്നില്‍ അവ പ്രവര്‍ത്തിച്ചില്ലന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Trump’s ambition is not small: He will run for Venezuelan presidency after his term as US president

Share Email
Top