കാണാതായ സ്ത്രീക്കുവേണ്ടി പരിശോധന നടത്തുന്നതിനിടെ വാഹനാപകടത്തില്‍ രണ്ട് ഫയര്‍ ഫൈറ്റര്‍മാര്‍ക്ക് ദാരുണാന്ത്യം

കാണാതായ സ്ത്രീക്കുവേണ്ടി പരിശോധന നടത്തുന്നതിനിടെ വാഹനാപകടത്തില്‍ രണ്ട് ഫയര്‍ ഫൈറ്റര്‍മാര്‍ക്ക് ദാരുണാന്ത്യം

റിച്ച്മൗണ്ട്: കാണാതായ സ്ത്രീക്കുവേണ്ടി പരിധോന നടത്തുന്നതിനിടെ യൂട്ടിലിറ്റി വാഹനത്തില്‍ മറ്റൊരു കാറിടിച്ച് രണ്ട് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കൊല്ലപ്പെട്ടു.വള്‍നട്ട് ടൗണ്‍ ഫയര്‍ കമ്പനിയിലെ രണ്ട് അംംഗങ്ങള്‍ ശനിയാഴ്ച്ച വൈകുന്നേരം ആറിനു്ണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ഫിലാഡല്‍ഫിയയില്‍ നിന്നും 72 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്.

ഫയര്‍ ചീഫ് ജഫ് ബക്ക, അസിസ്റ്റന്റ് ഫയര്‍ചീഫ് റോബര്‍ട്ട് ഷിക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച് വാഹനത്തിലേക്ക് ഒരു സെഡാന്‍ വാഹനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. യൂട്ടിലിറ്റി വാഹനം റോഡിന്റെ വശത്തുകൂടി പോകുമ്പോള്‍ എതിരേ വന്ന വാഹനം നിയന്ത്രണം വിട്ടാണ് ഇടിച്ചത്. അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന ഒരു പുരുഷനയും സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

Two firefighters die in car accident while searching for missing woman

Share Email
Top