കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞുവീശുന്നു; ഭരണമാറ്റം സുനിശ്ചിതമെന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞുവീശുന്നു; ഭരണമാറ്റം സുനിശ്ചിതമെന്ന് രമേശ് ചെന്നിത്തല

ഹരിപ്പാട്: സംസ്ഥാനത്ത്  യു.ഡി.എഫിന് അനുകൂലമായ അതിശക്തമായ യുഡിഫ് അനുകൂല തരംഗമാണ് നിലനിൽ ക്കുന്ന തെന്നതെന്നും .സംസ്ഥാനത്ത് ഭരണമാറ്റം സുനിശ്ചിതമാണന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുമുന്നണിയുടെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെ ഴുതാൻ തയ്യാറെടുത്തു കഴിഞ്ഞു. അടുത്ത കാലത്തൊന്നും കാണാത്ത വിധ ത്തിലുള്ള അനുകൂല സാഹചര്യമാണ് യു.ഡി.എഫിന് ഓരോ നിയോജക മണ്ഡല ങ്ങളിലും ദൃശ്യമാകുന്നത്.

രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുകൊണ്ട് സ്ഥാനാർത്ഥികളെയും നേതാക്കളെയും അപമാനിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയും ഇടതുമുന്നണിയും സ്വീകരിക്കുന്നത്. ജി. സുധാകരനെ പോലുള്ള മുതിർന്ന നേതാക്കളെ പോലും ‘ചെറ്റ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം ദൗഭാഗ്യകരമാണ്. അമ്പലപ്പുഴയിൽ ജി. സുധാകരൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഭയമാണ് സി.പി.എമ്മിനെ ഇത്തരത്തിൽ തരംതാഴ്ന്ന പ്രസ്താവനകൾ നടത്താൻ പ്രേരിപ്പിക്കുന്നത്. മുല്ലപ്പൂ ചൂടുന്നതോ തുളസിപ്പൂവ് ഇടുന്നതോ മോശമായ കാര്യമല്ലെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ഭാഷാശൈലി കേരളത്തിന് തന്നെ അപമാനമാണ് 

ഇടതുമുന്നണിയുടെ കർഷകവിരുദ്ധ നില പാ ടുകൾക്കെതിരെ മലയോര മേഖലക ളിൽ കടുത്ത പ്രതിഷേധം നിലനി ൽക്കു ന്നുണ്ട്. വനാതിർത്തിയിൽ ബഫർസോൺ ഏർപ്പെടുത്തുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കർഷകരുടെ കഴുത്തിൽ കത്തി വെക്കുന്നതിന് തുല്യമാണ്. ജനരോഷം ഭയന്നാണ് ഇപ്പോൾ അവർ മാനിഫെ സ്റ്റോയിൽ തിരുത്തലുകൾ നടത്തുന്നത്. വൈക്കത്ത് സി.പി.ഐ ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന് തന്നെ വേദനജനകമാണ്. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവി ടുന്ന കൃഷിമന്ത്രിക്ക് അധികാര ത്തിൽ തുടരാൻ അവകാശമില്ല.

സർക്കാർ കൊട്ടിഘോഷിക്കുന്ന ‘പ്രോഗ്രസ് കാർഡ്’ വെറും പാഴ്വേല യും അഴിമതി മൂടിവെക്കാനുള്ള ശ്രമമാണ്.ഈ പ്രോഗ്രസ് കാർഡ് ജനങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സർക്കാർ പരാജയപ്പെടില്ലായിരുന്നു. കൂടാതെ, 2018-ലെ പ്രളയം മനുഷ്യനിർമ്മിതമായിരുന്നു എന്ന തന്റെ മുൻപത്തെ നിലപാട് ശരിയാണെന്ന് കോടതി നിയോഗിച്ച അമി ക്യസ് ക്യൂറി റിപ്പോർട്ടിലൂടെ തെളിഞ്ഞി രിക്കുകയാണ്. അശാസ്ത്രീയമായ ഡാം മാനേജ്‌മെന്റിലൂടെ കേരളത്തെ പ്രളയ ത്തിൽ മുക്കിയതിന്റെ പൂർണ്ണ ഉത്തര വാദിത്തം പിണറായി സർക്കാരിനാണ്.

ഹരിപ്പാട്ടെ ജനങ്ങൾക്ക് വാസ്തവം അറി യാമെന്നും അവർ എപ്പോഴും തന്നോ ടൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. പറഞ്ഞു. കേന്ദ്ര നേതാ ക്കളായ അമിത് ഷായോ നരേന്ദ്ര മോദി യോ വന്നാലും ഹരിപ്പാട്ടെ വോട്ടർമാരുടെ പിന്തുണ തനിക്ക് തന്നെയായിരിക്കും.വൻ ഭൂരിപക്ഷത്തോടെ താൻ മണ്ഡലത്തിൽ വിജയിക്കും.

UDF wave is sweeping Kerala; change of government is certain

Share Email
Top