ഇറാനിലേക്കുള്ള കപ്പൽ ഗതാഗത്തിന് പൂർണ്ണ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക 

ഇറാനിലേക്കുള്ള കപ്പൽ ഗതാഗത്തിന് പൂർണ്ണ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക 

വാഷിങ്ടൻ:: ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെ തിരെ കൂടുതൽ നടപടികളുമായി അമേരിക്കതിങ്കളാഴ്ച മുതൽ ഇറാനി ലേക്കോ പുറത്തേക്കോ ഉള്ള കപ്പൽ ഗതാഗ തത്തിനു  ഉപരോധം ഏർപ്പെടു ത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. തിങ്കളാഴ്‌ച രാവി ലെ 10 മണി മുതലായിരിക്കും ഉപ രോധം ആരംഭിക്കുന്നതെന്ന് അറിയിച്ചു.  

ലോകത്തെ ഒരു രാജ്യത്തു നിന്നുള്ള കപ്പലു കൾക്കും ഇറാൻ തുറമുഖത്തിലേക്ക് പ്രവേശിക്കുന്നതിനോ അവിടെനിന്ന് യാത്ര തുടങ്ങുന്നതിനോ അനുവാദം നൽകില്ല. എന്നാൽ ഹോർമോസ്റ്റ് കടലിടുക്ക്  വഴിയു ള്ള കപ്പൽ ഗതാഗതത്തിന് തടസ്സമു ണ്ടാവില്ലെന്നും യുഎസ് സെൻട്രൽ കമാണ്ടന്റ് വ്യക്തമാക്കി.. ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ല. അമേരിക്കൻ പ്രഖ്യാപനം കൂടുതൽ സംഘർഷാ വസ്ഥയി ലേക്ക് കാര്യങ്ങൾ നീക്കും എന്ന് ഉറപ്പായി.

US announces complete blockade on shipping to Iran

Share Email
Top