pulimoottil

അമേരിക്കയുടെ ആവശ്യം ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കരുതെന്നത്: ട്രംപ്

അമേരിക്കയുടെ ആവശ്യം ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കരുതെന്നത്: ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിലക്കെ ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കരുതെന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപ്. ചര്‍ച്ചകള്‍ വിജകരമായി പൂര്‍ത്തിയാകുമെന്നു പറഞ്ഞ ട്രംപ്. മികച്ച സംഘമാണ് അമേരിക്കയെ പ്രതിനിധീകരിച്ച് ഇറാനിലേക്ക് പോയതെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു മികച്ച സമാധാന കരാര്‍ എന്നാല്‍ ആണവായുധങ്ങള്‍ ഇല്ലെന്ന ഉറപ്പാക്കുകയാണ. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നത സംബന്ധിച്ച് കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും തീരുമാനം കൈക്കൊള്ളാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് ഇസ്രയേല്‍ -ലെബനോന്‍ ചര്‍ച്ച ഉടന്‍ ആരംഭഇക്കും. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ലെബനോണുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തില്ല എന്ന നിലപാടും ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

US demands Iran not to have nuclear weapons: Trump

Share Email
LATEST excelnclexrn
More Articles
Top