ഹോർമുസിൽ അമേരിക്കൻ ഉപരോധം തുടങ്ങി; കപ്പലുകൾക്ക് കർശന നിർദ്ദേശം നൽകിയുള്ള നോട്ടിസടക്കം നൽകി യുഎസ്

ഹോർമുസിൽ അമേരിക്കൻ ഉപരോധം തുടങ്ങി; കപ്പലുകൾക്ക് കർശന നിർദ്ദേശം നൽകിയുള്ള നോട്ടിസടക്കം നൽകി യുഎസ്

ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് യുഎസ് അധികൃതർ നോട്ടീസ് നൽകി തുടങ്ങിയതായി യുകെ മാരിടൈം ഏജൻസി വെളിപ്പെടുത്തി. നിയമലംഘനം നടത്തുന്ന കപ്പലുകൾ പിടിച്ചെടുക്കാനോ സൈനികമായി ഇടപെടാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിൽ ഇറാൻ തീരത്തുള്ള കപ്പലുകൾക്ക് അവിടെനിന്ന് മാറുന്നതിനായി പ്രത്യേക ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഈ കപ്പൽപ്പാതയിൽ നിയന്ത്രണം കടുപ്പിക്കാനാണ് അമേരിക്കയുടെ നീക്കം. ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായതും ഹോർമുസിൽ ഇറാൻ ടോൾ ഏർപ്പെടുത്തിയതുമാണ് ഉപരോധത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഈ നീക്കം ആഗോള എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

US imposes sanctions in Hormuz Strait; issues warnings to vessels in the region

Share Email
LATEST
More Articles
Top