അമേരിക്കന്‍ ലേബര്‍ സെക്രട്ടറി ലോറി ഷാവേസ് ഡിറെമര്‍ രാജിവെച്ചു.

അമേരിക്കന്‍ ലേബര്‍ സെക്രട്ടറി ലോറി ഷാവേസ് ഡിറെമര്‍ രാജിവെച്ചു.

വാഷിംഗ്ടണ്‍ : അമേരിക്കന്‍ ലേബര്‍ സെക്രട്ടറി ലോറി ഷാവേസ്ഡിറെമര്‍ രാജിവെച്ചു. മദ്യം വാങ്ങാന്‍ ജീവനക്കാരെ അയച്ചതായും, വ്യക്തിപരമായ യാത്രകള്‍ക്കായി സംഗീത കച്ചേരികള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവ ഔദ്യോഗിക യാത്രകളുടെ പേരില്‍ ഉള്‍ക്കൊള്ളിക്കാന്‍ നിര്‍ദേശം നല്കിയത് ഉള്‍പ്പെടെയുള്ള ഗുരുതര ആരോപ ണങ്ങളിലുള്ള ആഭ്യന്തര അന്വേഷണങ്ങള്‍ക്കിടയിലാണ് അമേരിക്കന്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി ലോറി ഷാവേസ്-ഡിറെമര്‍ പദവി ഒഴിഞ്ഞത്.

തുടര്‍ച്ചയായ ആഴ്ചകള്‍ക്കുള്ളില്‍ ട്രംപ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുന്ന മൂന്നാമത്തെ പ്രമുഖ വ്യക്തിയാണ് ലോറി. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെയും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും ട്രംപ് നേരത്തെ പുറത്താക്കിയിരുന്നു.

ലോറിയ്ക്ക് പകരക്കാരനായി കീത്ത് സോണ്ടര്‍ലിംഗിനെ ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചു.ലോറിക്കെതിരെ ഗൗരവകരമായ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്: സ്വന്തം സുരക്ഷാ സംഘത്തിലെ ഒരു അംഗവുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്ന പരാതിയില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസ് മാസങ്ങളായി അന്വേഷണം നടത്തിവരികയാണ്.

മദ്യം വാങ്ങാന്‍ ജീവനക്കാരെ അയച്ചതായും, വ്യക്തിപരമായ യാത്രകള്‍ക്കായി സംഗീത കച്ചേരികള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവ ഔദ്യോഗിക യാത്രകളുടെ പേരില്‍ രൂപകല്‍പ്പന ചെയ്യാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.

ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടര്‍ന്ന് ലോറിയുടെ ഭര്‍ത്താവിനെ വകുപ്പ് ആസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് നേരത്തെ വിലക്കിയിരുന്നു. കൂടാതെ, ലോറിയുടെ ഭര്‍ത്താവ് യുവ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

തന്റെ രാജിക്കത്ത് എക്‌സില്‍ പങ്കുവെച്ച ലോറി, ട്രംപ് ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് കുറിച്ചു. അമേരിക്കന്‍ തൊഴിലാളികളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പക്ഷപാതപരവും അസംബന്ധവുമാണെന്ന് അവരുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

US Labor Secretary Lori Chavez DeRemer has resigned.

Share Email
Top