ടെഹ്‌റാന്‍: അമേരിക്ക- ഇസ്രയേല്‍ സംയുക്ത സൈനീക നീക്കത്തെ പ്രതിരോധിക്കാനായി ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ കണ്ടെത്താനാവാതെ ഇറാന്‍ കുഴങ്ങുന്നു. കടല്‍പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങള്‍ തന്നെ നിക്ഷേപിച്ച മൈനുകളുടെ കൃത്യമായ സ്ഥാനം അറിയാത്തതും അവ നീക്കം ചെയ്യാനുള്ള സാങ്കേതിക ശേഷിയില്ലാത്തതും തിരിച്ചടിയാകുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയും ഇസ്രായേലും ഇറാാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ മാസമാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ നിക്ഷേപിച്ചത്. ചെറുകപ്പലുകള്‍ ഉപയോഗിച്ച് അശാസ്ത്രീയമായാണ് ഇറാന്‍ മൈനുകള്‍ ഇട്ടതെന്നു അന്ന് തന്നെ യുഎസ് നിരീക്ഷിച്ചിരുന്നു.
മാര്‍ച്ച് 2-ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഉദ്യോഗസ്ഥന്‍ കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും പ്രവേശിക്കുന്ന കപ്പലുകള്‍ അഗ്‌നിക്കിരയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൈനുകള്‍ നിക്ഷേപിച്ചത്.
എന്നാല്‍ ഇവ എവിടെയെല്ലാമാണ് പാകിയത് എന്നതിന്റെ കൃത്യമായ രേഖകള്‍ ഇറാന്റെ പക്കലില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കടല്‍ചുഴിയിലും ഓളങ്ങളിലും പെട്ട് ഈ മൈനുകള്‍ നിശ്ചിത സ്ഥാനങ്ങളില്‍ നിന്ന് മാറിയതും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി. നിലവില്‍ ടോള്‍ നല്‍കാന്‍ തയ്യാറുള്ള കപ്പലുകള്‍ക്കായി ഒരു ചെറിയ പാത മാത്രമാണ് ഇറാന്‍ തുറന്നുകൊടുത്തിരിക്കുന്നത്.
Where are the mines placed in the Strait of Hormuz to paralyze the strait? Iran has not been able to find them.











