മോഹിനിയാട്ടത്തില്‍ വേള്‍ഡ് ഗിന്നസ് ഒരു സ്റ്റെപ്പ് അകലെ : ചരിത്രത്തിന്റെ ഭാഗമാകാന്‍ ഫോക്കാന ഒരുക്കുന്ന അപൂര്‍വ അവസരം

മോഹിനിയാട്ടത്തില്‍ വേള്‍ഡ് ഗിന്നസ് ഒരു സ്റ്റെപ്പ് അകലെ : ചരിത്രത്തിന്റെ ഭാഗമാകാന്‍ ഫോക്കാന ഒരുക്കുന്ന അപൂര്‍വ അവസരം

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക് : മോഹിനിയാട്ടത്തില്‍ വേള്‍ഡ് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകാന്‍ ഫോക്കാന ഒരുക്കുന്ന അപൂര്‍വ്വ അവസരം ഫൊക്കാന കണ്‍വെന്‍ഷനില്‍. കേരളത്തിന്റെ തനത് ലാസ്യ നൃത്തകലാരൂപമാണ് മോഹിനിയാട്ടം, ആ നാട്യശാസ്ത്രത്തില്‍ അമേരിക്കയില്‍ ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടുവാന്‍ ഫൊക്കാന ഇന്ത്യന്‍ അമേരിക്കന്‍ ഡാന്‍സേസിന് അവസരം ഒരുക്കുന്നു. നോര്‍ത്ത് അമേരിക്കയില്‍ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാന്‍സേസിന് കിട്ടുന്ന അസുലഭ സന്ദര്‍ഭമാണ് ഫൊക്കാന ഒരുക്കുന്നത്.

ലോകമെമ്പാടുമുള്ള മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്ഭുതങ്ങളുടെയും ആധികാരിക ശേഖരമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ .അങ്ങനെ ഒരു റെക്കോര്‍ഡ് മോഹിനിയാട്ടത്തില്‍ ഈ കണ്‍വെന്‍ഷനിലൂടെ നേടുന്നതിന് ഫൊക്കാന സുവര്‍ണ്ണാവസരമൊരുക്കുന്നു. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ പങ്കാളികളാവുക എന്നത് വലിയൊരു ബഹുമതിയും പ്രിവിലേജുമാണ്.അസാധ്യവും അപൂര്‍വവും അതുല്യമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് റെക്കോര്‍ഡ് ലഭിക്കുക. ഈ ബഹുമതി നേടുവാന്‍ വേണ്ടിയാണ് ഫൊക്കാന നിങ്ങളെ ക്ഷണിക്കുന്നത് .

ഭാരതീയസംസ്‌കാരത്തെ സംരക്ഷിക്കുന്നതിനും നമ്മുടെ കലകളും സാഹിത്യവും എത്രത്തോളം ഉന്നതമായ നിലവാരം പുലര്‍ത്തുന്നവയാണെന്നും നമ്മുടെ സംസ്‌കാരം മറ്റുള്ളവരുടെതിനെക്കാള്‍ ഒന്നുകൊണ്ടും താഴെയല്ലെന്നും വരും തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട് . അതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ നൃത്തകലയായ മോഹിനിയാട്ടത്തില്‍ നാം ഒരു ഗിന്നസ് റെക്കോര്‍ഡിനുവേണ്ടി പരിശ്രമിക്കുന്നത്.

ചിലര്‍ ചോദിച്ചേക്കാം, ‘ഒരു ഗിന്നസ് റെക്കോര്‍ഡ് കൊണ്ട് എന്ത് പ്രയോജനം?’ എന്ന്. എന്നാല്‍, ആയിരങ്ങള്‍ ഒരേ മനസ്സോടെ ഒന്നിക്കുമ്പോള്‍ അതൊരു വലിയ സന്ദേശമായി മാറുന്നു. പ്രവാസത്തിന്റെ ഏകാന്തതയില്‍ നിന്നും തിരക്കുകളില്‍ നിന്നും മാറി, സ്വന്തം സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്ന ഓരോ മലയാളിയുടെയും ജീവിതത്തിന്റെ അടയാളപ്പെടുത്തലാണിത്. സ്വന്തം സംസ്‌കാരം കാത്തുസൂക്ഷിക്കുകയും അത് നമ്മുടെ വരും തലമുറയിലേക്ക് കൈ മാറുകയും ചെയ്യുക എന്നത് നമ്മുടെ കടമയാണ്.

വേദികളില്‍ എത്താതെ പോയവര്‍ക്കും, അംഗീകാരം ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയുള്ള ഒരു വലിയ വേദി കൂടിയാണിത് . കാലം മാറുമ്പോള്‍ സഹാനുഭൂതിയും പിന്തുണയും ആവശ്യമായ പ്രവാസി സഹോദരങ്ങള്‍ക്ക് ഒരു സമൂഹത്തിന്റെ കരുതലും ശ്രദ്ധയും ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഫൊക്കാന ഈ സംഗമത്തിനു നല്‍കുന്നുണ്ട്.

ഓഗസ്റ്റ് 8-ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന ഈ ഗിന്നസ് റെക്കോര്‍ഡ് ശ്രമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും, 60 മണിക്കൂര്‍ വെരിഫൈഡ് വോളന്റിയര്‍ അവേഴ്‌സും ലഭിക്കുന്നതാണ്. കൂടാതെ മികച്ച മുന്ന് ഡാന്‍സ് സ്‌കൂളുകള്‍ക്ക് വി.വി.ഐ.പി പുരസ്‌കാരങ്ങളും നല്‍കും(യമലെറ ീി വേലശൃ ജമൃശേരശുമശേീി ഹല്‌ലഹ ). പങ്കെടുക്കുന്ന മോഹിനിയാട്ടം ഡാന്‍സേഴ്‌സിന് ഓഗസ്റ്റ് 8 ന് ഡേ രേജിസ്ട്രറേന്‍ ഫ്രീ ആണ് (ണീൃവേ $400.00)അതുപോലെ തന്നെ മോഹിനിയാട്ടം കോസ്‌റ്യൂമും ഫ്രീ ആയി നല്‍കുന്നതുമാണ്.

ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി,കേരളാ ഗവര്‍ണര്‍, ന്യൂ ജേഴ്സി ഗവര്‍ണ്ണര്‍, പദ്മാ വിഭൂഷണ്‍ അടൂര്‍ ഗോപലകൃഷ്ണന്‍ , പദ്മ ശ്രീ എം . എ . യൂസഫലി , പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി , പ്രമുഖ സിനിമ താരങ്ങള്‍ ആയ നവ്യ നായര്‍ , അന്നാ ബെന്‍ , പ്രൊഫ . ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖര്‍ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തില്‍ പ്രമുഖ ഡാന്‍സ് ടീച്ചര്‍ ആയ ഗുരു ബീനാ മേനോനും ടീമിനും ഒപ്പം അണിചേരാനും ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

അമേരിക്കയിലെ പ്രധാന ഡാന്‍സ് ടീച്ചേഴ്‌സും ഗുരുക്കന്മാരുമായ ബിന്ധ്യ ശബരി ,ദേവിക നായര്‍ ,ലിസ ജോസഫ് ,ലതിക നായര്‍ ,അശ്വതി അരുണ്‍ ,ബേസില്‍ കാളഹര്‍ട്‌സ് , ,ബേബി തടവനാല്‍ ,ആശ അഗസ്റ്റിന്‍ ,മാലിനി നായര്‍ ,നീന ഫിലിപ്പ് ,സൗയ്മാ ,ചന്ദ്രിക കുറുപ്പ് ,ലക്ഷ്മി കുറുപ്പ് ,ആജ്ഞന ആല്‍ബനി ,സുഷമ പ്രവീണ്‍ ,നിമ്മി ദാസ് ,സുജിത് തോന്നാറില്‍ ,റുബീന സുദര്‍ശന്‍ തുടങ്ങി നിരവധി ഡാന്‍സ് സ്‌കൂളുകളും ടീച്ചേഴ്‌സും ഇതിന്റെ ഭാഗമായി മുന്നോട്ടു പോകുബോള്‍ നിങ്ങള്‍ ഓരോരുത്തരെയും ഇതിന്റെ ഭാഗമാകുവാന്‍ ക്ഷണിക്കുകയാണ് …

നിശ്ചിത സമയത്തിനുള്ളില്‍ അവതരിപ്പിക്കാവുന്ന മോഹിനിയാട്ടം , എത്രയും നന്നാക്കാമോ അത്രയും നന്നാക്കുക എന്ന ശൈലിയിലൂടെയാണ് ഫൊക്കാന മുന്നോട്ടു പോകുന്നത് .ഏറ്റവും മികവോടുകൂടിയ ഈ മോഹിനിയാട്ടം പ്രോഗ്രാം അവതരിപ്പിച്ചു ഗിന്നസ് റെക്കോര്‍ഡ് നേടുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.

ഫൊക്കാനാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ 2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ പെന്‍സില്‍വേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടന്‍സിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടക്കുമ്പോള്‍ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും ചരിത്രത്തില്‍ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കണ്‍വെന്‍ഷന് സാക്ഷിയാകുന്ന ചരിത്ര നിമിഷങ്ങളിലേക്ക് നിങ്ങളെയും ക്ഷണിക്കുകയാണ് .

ഈ സമൂഹത്തിലെ ഓരോ ജീവിതത്തിനും ഒരു സ്ഥാനം ഉണ്ട് . ഒരു കലാകാരിയുടെ പ്രകടനം മാത്രമല്ല മോഹിനിയാട്ടം, അത് ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ കലയാണ് . ലക്ഷ്യം ശരിയെങ്കില്‍, അതിലേക്കുള്ള വഴിയും ധര്‍മ്മമാകും,അങ്ങനെ ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിതം വഴിമാറട്ടെ ….

World Guinness one step away in Mohiniyattam: focana is preparing a rare opportunity to be a part of history.

Share Email
LATEST
More Articles
Top