യുഡിഎഫ് മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ, കുഞ്ഞാലിക്കുട്ടിയും ഷാജിയും ക്യാബിനറ്റിൽ, പ്രഖ്യാപിച്ചു

യുഡിഎഫ് മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ, കുഞ്ഞാലിക്കുട്ടിയും ഷാജിയും ക്യാബിനറ്റിൽ, പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിൽ മുസ്ലിം ലീഗിന്റെ 5 മന്ത്രിമാരെ പ്രഖ്യാപിച്ചു. ദീർഘനാളത്തെ മുന്നണി ചർച്ചകൾക്കൊടുവിൽ ലീഗിന്റെ അഞ്ച് മന്ത്രിമാരടങ്ങിയ ഔദ്യോഗിക പട്ടിക വാർത്താ സമ്മേളനത്തിൽ ലീഗ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലീഗ് മന്ത്രിമാരും അധികാരമേൽക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി ,എൻ. ഷംസുദ്ദീൻ , പി.കെ. ബഷീർ , വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് മന്ത്രിമാർ. നേരത്തെ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾക്കൊടുവിലാണ് പി.കെ. ബഷീറിനെയും പട്ടികയിൽ നിലനിർത്തിയത്. കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ശക്തമായ ആവശ്യത്തെത്തുടർന്ന്, രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ളയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട് . രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിലവിലെ അഞ്ച് മന്ത്രിമാരിൽ ആരാണ് മാറേണ്ടതെന്ന് പാർട്ടി നേതൃത്വം പിന്നീട് തീരുമാനിക്കും. വകുപ്പ് വിഭജനം സംബന്ധിച്ച് ധാരണകളുണ്ടെങ്കിലും മന്ത്രിമാരുടെ ഔദ്യോഗിക വകുപ്പുകൾ സംബന്ധിച്ച അന്തിമ പ്രഖ്യാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നടത്തും. വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം തുടങ്ങിയ പ്രധാന വകുപ്പുകളാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്.

Share Email
LATEST excelnclexrn
More Articles
Top