ന്യൂയോര്‍ക്ക്: റാപ്പര്‍ സംഗീതത്തില്‍ താളവിസ്മയം തീര്‍ത്ത് സംഗീത ആരാധകര്‍ക്ക് സ്വപ്‌ന തുല്യമായ ഗാനങ്ങള്‍ സമ്മാനിച്ച റോബ് ബേസ് അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം. 80 കളില്‍ സംഗീത ആസ്വാധകര്‍ക്ക് സമ്മാനിച്ച ഇറ്റ് ടേക്ക്സ് ടു എന്ന സൂപ്പര്‍ ഹിറ്റ് ഗാനനിര്‍മാണത്തിന്റെ പങ്കാളികൂടിയായിരുന്നു റോബ്. വെള്ളിയാഴ്ച്ച അദ്ദേഹത്തിന്റെ കുടംബം തന്നെയാണ് മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. തന്റെ ഗാനത്തിലൂടെ ലോകത്ത് അങ്ങോളമിങ്ങോളം ആയിരക്കണക്കിന് സംഗീതാസ്വാദകരെ സൃഷ്ടിച്ച വ്യക്തിയായിരുന്നു റോബ്.
1988ല്‍ ഡി.ജെ ഇ-ഇസഡ് റോക്കിനൊപ്പം പുറത്തിറക്കിയ ‘ഇറ്റ് ടേക്ക്സ് ടു’ എന്ന ഗാനമാണ് റോബിനെ ലോകപ്രശസ്തനാക്കിയത്. ഈ ഗാനം ഹിപ്ഹോപ് ചരിത്രത്തിലെ ഏറ്റവും ജനപ്രിയ പാര്‍ട്ടി ഗാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.1989ല്‍ പുറത്തിറങ്ങിയ തന്റെ ഏക സോളോ ആല്‍ബമായ ദി ഇന്‍ക്രെഡിബ്ള്‍ ബേസ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
American music king Rob Bass passes away















