ആന്‍ഡ്രൂ രാജകുമാരന്റെ വസതിക്കു സമീപത്തു നിന്നും ആയുധധാരിയെ അറസ്റ്റ് ചെയ്തു

ആന്‍ഡ്രൂ രാജകുമാരന്റെ വസതിക്കു സമീപത്തു നിന്നും ആയുധധാരിയെ അറസ്റ്റ് ചെയ്തു

നോര്‍ഫോക്ക്: ബ്രിട്ടണില്‍ ആന്‍ഡ്രു രാജകുമാരന്റെ വസതിക്കു സമീപത്തു നിന്നും ആയുധധാരിയെ പിടികൂടി. നോര്‍ഫോക്ക് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. പൊതുസ്ഥലത്ത് ആക്രമണ ഭീഷണി പരത്തിയതിനും ആക്രമണായുധം കൈവശം വെച്ചതിനുമാണ് ഇയാളെ ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രതി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചാള്‍സ് മൂന്നാമന്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ വിന്‍സര്‍ കഴിയുന്നത്. ലണ്ടനില്‍ നിന്ന് 100 മൈലിലധികം അകലെയുള്ള നോര്‍ഫോക്കിലേക്ക് ഫെബ്രുവരിയിലാണഅ താമസം മാറ്റിയിരുന്നു. അന്തരിച്ച ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സറ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെയായിരുന്നു ഈ മാറ്റം.

ഇതിനിടെ, പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തെ തുടര്‍ന്ന് ഫെബ്രുവരി 19ന് തന്നെ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്‌സറെ അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടീഷ് വ്യാപാര പ്രതിനിധിയായി പ്രവര്‍ത്തിച്ച കാലത്തെ നടപടികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്. എന്നാല്‍ അറസ്റ്റ് ചെയ്ത അന്നേ വൈകുന്നേരം തന്നെ അന്വേഷണം തുടരുന്നതിനിടെ അദ്ദേഹത്തെ വിട്ടയക്കുകയും കേസില്‍ ഔദ്യോഗിക കുറ്റം ചുമത്താതിരിക്കുകയും ചെയ്തു.

Armed man arrested near Prince Andrew’s residence

Share Email
Top