ക്യാപിറ്റല്‍ കപ്പ് കൊളംബസ് ടസ്‌കേഴ്‌സിന്: ഐ.എം. വിജയന്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു

ക്യാപിറ്റല്‍ കപ്പ് കൊളംബസ് ടസ്‌കേഴ്‌സിന്: ഐ.എം. വിജയന്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു

വാഷിങ്ടണ്‍ ഡി.സി: ”ക്യാപിറ്റല്‍ കപ്പ് 2026” സോക്കര്‍ ടൂര്‍ണമെന്റെില്‍ കൊളംബസ് ടസ്‌കേഴ്‌സിന് ജേതാക്കളായി .മേരിലാന്‍ഡിലെ ഒഥല്ലോ റീജിയണല്‍ പാര്‍ക്കില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ എം.ഡി സ്‌ട്രൈക്കേഴ്‌സിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഒഹായോയില്‍ നിന്നുള്ള കൊളംബസ് ടസ്‌കേഴ്‌സ് കിരീടം സ്വന്തമാക്കിയത്. വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ക്യാപ്റ്റന്‍ ഷിബുവിന്റെ നേതൃത്വത്തില്‍ മികച്ച ടീം പ്രകടനം കാഴ്ചവെച്ച കൊളംബസ് ടസ്‌കേഴ്‌സ് ഫൈനലില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജയം കരസ്ഥമാക്കിയത്.ടൂര്‍ണമെന്റിലെ മറ്റൊരു ശ്രദ്ധേയ മത്സരത്തില്‍ നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള ‘ഷാര്‍ലറ്റ് മിന്നല്‍സ്’ റാലി CKSC Warriors നെ പരാജയപ്പെടുത്തി സ്വന്തമാക്കി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ ഉത്ഘാടനം നിര്‍വഹിച്ച ടൂര്‍ണ്ണമെന്റിലെ ഓരോ മത്സരവും ആദ്യാവസാനം ആവേശം കത്തിജ്ജ്വൊലിപ്പിച്ചു.ഫോമാ, ഫൊക്കാന, KAGWA, KCS, Baltimore Kairali, World Malayali Council തുടങ്ങിയ പ്രവാസി സംഘടനകളുടെ നേതാക്കള്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

ഫുട്‌ബോളിനോടുള്ള ആവേശവും പ്രവാസി മലയാളികളുടെ ഐക്യവും ഒരുമിച്ചുകൂട്ടിയ ക്യാപിറ്റല്‍ കപ്പ് 2026, അമേരിക്കന്‍ മലയാളി കായികരംഗത്ത് പുതിയൊരു മാതൃകയായതായി സംഘാടകര്‍ വ്യക്തമാക്കി.

Capital Cup to Columbus Tuskers: I.M. Vijayan presents the trophy to the winners

Share Email
Top