കേന്ദ്ര നിരീക്ഷകർ കേരളത്തിൽ:  മൂഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

കേന്ദ്ര നിരീക്ഷകർ കേരളത്തിൽ:  മൂഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം:   സംസ്ഥാനത്ത് ചരിത്രവിജയം നേടിയ കോൺഗ്രസ് പുതിയ മുഖ്യമന്ത്രി ആരെന്നറിയാൻ നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ സാനിധ്യത്തിലാണ് യോഗം.  ഇരുവരും  തിരു വനന്തപുരത്തെത്തി.

കെപിസിസി ആസ്ഥാനത്ത്  രാവിലെ 10 ന് നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഇവര്‍ പങ്കെടുക്കും.  കോൺഗ്രസിന്റെ 63 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനു ശേഷം എംഎല്‍എമാരുമായി ഇവര്‍ ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടും.

തിരുവനന്തപുരത്ത് എത്തിയ നിരീക്ഷകർ മുതിര്‍ന്ന നേതാവ് ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. മറ്റ് മുതിര്‍ന്ന നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഇവര്‍ സംസാരിച്ച ശേഷമായിരിക്കു ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക. ഈ മാസം പത്തിനുള്ളിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള  നീക്കമാണ് ഹൈക്കമാൻഡ് നടത്തുന്നത്.

Central observers in Kerala: Congress Legislature Party meeting to decide Chief Minister today

Share Email
Top