കർണാടകയിൽ അധികാരമാറ്റമോ?  സിദ്ധരാമയ്യ ഇന്ന് രാജിവച്ചേക്കുമെന്ന് സൂചന

കർണാടകയിൽ അധികാരമാറ്റമോ?  സിദ്ധരാമയ്യ ഇന്ന് രാജിവച്ചേക്കുമെന്ന് സൂചന

ന്യുഡല്‍ഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നും സിദ്ധരാമയ്യ രാജി വെച്ചേക്കുമെന്ന് സൂചന. ഇന്നലെ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ  മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനമെന്നാണ് പുറഞ്ഞുവരുന്ന റിപ്പോർട്ട്. നിലവിലെ ഉപമുഖ്യമന്ത്രി  ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം  പിന്തുണ നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും, ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ തലത്തില്‍ വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെ ട്ടതായുമാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹം സമയം ചോദിച്ചി ട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ അനുസരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നാളെ രാജി വച്ചേക്കുമെന്നാണ് സൂചന.

ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കോണ്‍ഗ്രസ് നേതൃത്വം, സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചാണ് ചര്‍ച്ച നടന്നതെന്ന് അവകാശപ്പെടുകയും ഊഹാപോ ഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ടര വര്‍ഷം വീതം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിപദം പങ്കിടുമെന്ന ധാരണയുണ്ടെന്നാണു ശിവകുമാറിനെ പിന്തുണയ്ക്കുന്നവര്‍ അവകാ ശപ്പെടുന്നത്.അധികാര മാറ്റം വേണമെന്നു ശിവകുമാര്‍ വിഭാഗവും സിദ്ധരാമയ്യയെ പദവിയില്‍ നിന്നു മാറ്റരുതെന്ന് മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഒരു വിഭാഗവും ശക്തമായി വാദിച്ചിരുന്നു.

Change of power in Karnataka? Indications that Siddaramaiah may resign today

Share Email
LATEST excelnclexrn
Top