ലൂസിയാനയില്‍ രാസവാതക ചോര്‍ച്ച: 10 പേര്‍ ആശുപത്രിയില്‍

ലൂസിയാനയില്‍ രാസവാതക ചോര്‍ച്ച: 10 പേര്‍ ആശുപത്രിയില്‍

ലൂസിയാന: ലൂസിയാനയിലെ ഒരുസ്ഥാപനത്തില്‍ രാസവാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സ്ഥാപനത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ലാഫറ്റയില്‍ നിന്നും 10 ലധികം കിലോമീറ്റര്‍ അകലെ ഡുസോണ്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫിബാ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് രാസവാതക ചോര്‍ച്ച ഉണ്ടായത്.

വാല്‍വ് തകരാര്‍ മൂലം ബോറോണ്‍ ട്രൈഫ്‌ലോറൈഡ് വാതക ചോര്‍ച്ചയാണ് ഉണ്ടായതെന്നു പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്ന വീഡിയോയില്‍ സ്ഥാപനത്തില്‍ നിന്ന് വെളുത്ത പുക ഉയരുന്നത് കാണാനായി..വിദഗ്ധ സംഘം സ്ഥലത്തെത്തി ഒരു മണിക്കൂറിനുള്ളില്‍ ചോര്‍ച്ച നിയന്ത്രണത്തിലാക്കിയതായി ് അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ് ആറ് ജീവനക്കാരും മൂന്ന് രക്ഷാപ്രവര്‍ത്തകരും സമീപത്തെ ഒരു സ്ഥാപനത്തിലെ ഒരാളുമാണ് ഉള്‍പ്പെടുന്നത്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗ്യാസ് അനുബന്ധ സേവനങ്ങള്‍ നല്കുന്ന സ്ഥാപനമാണ് ഫിബാ ടെക്‌നോളജീസ്

Chemical gas leak in Louisiana: 10 people hospitalized

Share Email
Top