ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ 11.30 നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗീക വസതിയില്‍ കൂടിക്കാഴ്ച്ച. വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയാണിത് എന്ന പ്രത്യേകതയും ഈ ഡല്‍ഹി സന്ദര്‍ശനത്തിനുണ്ട്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ധനകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 2.30നാണ് കേന്ദ്ര ധനകാര്യ മന്ത്രിയുമായുളള കൂടിക്കാഴ്ച്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെ വികസന സംരംഭങ്ങളും സംസ്ഥാനം നേരിടുന്ന വിവിധ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ ഔദ്യോഗിക സന്ദര്‍ശനം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Chief Minister V.D. Satheesan will meet the Prime Minister today.















