സിനി ഫ്യൂഷന്‍ 2026 ആവേശോജ്വലമായി അരങ്ങേറി

സിനി ഫ്യൂഷന്‍ 2026 ആവേശോജ്വലമായി അരങ്ങേറി

വിനോയ് കുര്യന്‍ ഹ്യൂസ്റ്റണ്‍

ഹ്യുസ്റ്റണ്‍: ഫൊക്കാന ടെക്‌സസ് റീജിയണ്‍, മലയാളി അസോസിയേഷന്‍ ഓഫ് സിയന്നയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സിനി ഫ്യൂഷന്‍ 2026 – കലാസന്ധ്യ മേയ് 16-ന് സെന്റ് ജോസഫ് ഹാളില്‍ വന്‍ ജനപങ്കാളിത്തത്തോടെ അരങ്ങേറി. സംഗീതവും നൃത്തവും ഹാസ്യവും ഇടകലര്‍ന്ന കലാസന്ധ്യ ഹ്യുസ്റ്റണിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി മാറി.


പരിപാടിക്ക് തുടക്കമായി ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ഫാന്‍സിമോള്‍ പള്ളാത്തുമഠം സ്വാഗതപ്രസംഗം നടത്തി. തുടര്‍ന്ന് ഫോക്കാനാ പ്രസിഡന്റ് ഡോ . സജിമോന്‍ ആന്റണി അധ്യക്ഷത വഹിച്ചു. സാമൂഹിക ഐക്യത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം കലാപരിപാടികള്‍ വലിയ ഉത്തേജനം നല്‍കുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു ,ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍ കെ . പാട്ടേല്‍, മുന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ് , മുന്‍ ഫോക്കാന പ്രസിഡന്റ് ജി കെ പിള്ള,മുന്‍ ഫോക്കാന ആര്‍.വി.പി രഞ്ജിത് പിള്ള എന്നിവരുടെ സാന്നിധ്യം പൊതുപരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ആര്‍.ജെ സുബിനും ആര്‍.ജെ റോഷ്‌നിയും പരിപാടിയിലുടനീളം മികവുറ്റ അവതരണം കാഴ്ചവെച്ചു. സിനിമ-സ്റ്റേജ് രംഗത്തെ പ്രമുഖ താരങ്ങളായ അനു സിത്താര, വിപിന്‍ സേവ്യര്‍ , ആര്യ ബഡായി ,കൃതിക, അഖില്‍ കവലയൂര്‍ , രാജേഷ് അടിമാലി എന്നിവരുടെ കലാപരിപാടികള്‍ പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത് . മികച്ച സംഘാടന മികവുകൊണ്ട് ഉജ്വലമായ കലാസൃഷ്ടി കാഴ്ച്ച വെയ്ക്കാന്‍ യത്നിച്ച കോര്‍ഡിനേറ്റര്‍ സുനില്‍ പാറക്കലും മറ്റു സംഘടനാ ഭാരവാഹികളും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്നു ഫൊക്കാന യോഗം വിലയിരുത്തി.
സിനി ഫ്യൂഷന്‍ 2026 ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, സഹസംഘടനകള്‍ക്കും, കലാകാരന്മാര്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, പങ്കെടുത്ത എല്ലാ പ്രേക്ഷകര്‍ക്കും ഫൊക്കാന റീജിയണല്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ വിനോയ് കുര്യന്‍ കൃതജ്ഞത രേഖപ്പെടുത്തി

Cine Fusion 2026 kicks off with excitement

Share Email
Top