ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ അപ്പീല്‍ നല്‍കി

ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ അപ്പീല്‍ നല്‍കി

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട മാസപ്പടി വിവാദ കേസില്‍ ഇഡി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.പിണറായി വിജയന്റെ മകള്‍ വീണ ടി.യുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടീല്‍ ലിമിറ്റഡ് കേരള ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. ഇന്നലെയാണ് കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

തങ്ങള്‍ക്കെതിരെയുള്ള ഇഡി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് മെയ് 26ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് സിഎംആര്‍എല്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഔദ്യോഗികമായി എഫ്ഐആറോ അന്തിമ റിപ്പോര്‍ട്ടോ സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ) അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഇഡിക്ക് നിയമപരമായ അധികാരമുണ്ടെന്ന് മെയ് 26ന് ജസ്റ്റിസ് ടി.ആര്‍. രവി വിധി പ്രസ്താവിച്ചിരുന്നു.

എന്നാല്‍, ഈ വിധി രണ്ടുതവണ വിധി പറയാനായി മാറ്റിവെച്ച ശേഷമാണ് പ്രസ്താവിച്ചതെന്നും ഇത് തങ്ങള്‍ക്ക് ‘വലിയ മുന്‍വിധികള്‍ക്കും ദോഷങ്ങള്‍ക്കും കാരണമായെന്നും കമ്പനി തങ്ങളുടെ അപ്പീലില്‍ പറയുന്നു. 2024 ല്‍ വിധി പറയാനായി മാറ്റിവെച്ചതിന് ശേഷം, തങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് 2025 ല്‍ കേസില്‍ അധിക സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ഇഡിക്ക് അനുമതി നല്‍കിയെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

ഇഡി സമര്‍പ്പിച്ച ഈ അധിക സത്യവാങ്മൂലങ്ങളിലെ ഉള്ളടക്കങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് പിന്നീട് കോടതി അവസരം നല്‍കിയില്ലെന്നും കമ്പനി അവകാശപ്പെടുന്നു. കമ്പനീസ് ആക്ട് പ്രകാരമുള്ള ഗുരുതരമായ തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 2025 ഏപ്രിലില്‍ എസ്എഫ്‌ഐഒ പരാതി നല്‍കിയിട്ടുണ്ടെന്നും, ഇത് പിഎംഎല്‍എ നിയമപ്രകാരമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നുമാണ് ഇഡി തങ്ങളുടെ അധിക സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

CMRL files appeal seeking quashing of ED probe

Share Email
LATEST excelnclexrn
More Articles
Top