നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശന് അഭിനന്ദനങ്ങള്‍: ഐഒസി പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആശംസാ പ്രവാഹം

നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശന് അഭിനന്ദനങ്ങള്‍: ഐഒസി പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആശംസാ പ്രവാഹം

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: കേരളത്തിന്റെ പുതിയമുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്‌ഐഒസി പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അഭിനന്ദനങ്ങളും ആശംസകളും നിറഞ്ഞ സമ്മേളനംസംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ വലിയആവേശത്തോടും ആത്മവിശ്വാസത്തോടും കൂടിയായിരുന്നു ഈ പരിപാടി.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ ഉണ്ടായിരുന്ന കാലതാമസം എല്ലാവരെയും ഒരു വലിയ ഉത്കണ്ഠയിലാക്കിയാതായിസ്വാഗതപ്രസംഗത്തില്‍ സുമോദ്‌നെല്ലിക്കാല പറഞ്ഞു. ജനഹിതത്തിനെതിരായ തീരുമാനമുണ്ടായാല്‍കേരളത്തിലും കോണ്‍ഗ്രസ് നാമാവശേഷമാകുമോ എന്നആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കുംവിരാമമിട്ട് ജനാധിപത്യം വിജയിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പിസത്തെയുംപണാധിപത്യത്തെയും മറികടന്ന് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്‌വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

പത്ത് വര്‍ഷത്തിന് ശേഷം ലഭിച്ച ഈ ഭരണവിജയം പ്രവാസികള്‍ക്കിടയില്‍ വലിയ അഭിമാനമാണെന്നും 63 എം.എല്‍.എമാരുടെ ശക്തമായ പിന്തുണയിലൂടെ നേടിയ ഈവിജയത്തിന് പിന്നില്‍ ജനങ്ങളുടെ വിശ്വാസമാണ്എന്നും ചാപ്റ്റര്‍ചെയര്‍മാന്‍ സാബു സ്‌കറിയ അഭിപ്രായപ്പെട്ടു. ചില ഘട്ടങ്ങളില്‍ജനവികാരങ്ങളെ വ്രണപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ജനങ്ങള്‍അതിനെ ശക്തമായി നിരസിച്ചതായും, എഐസിസിഎടുത്ത അന്തിമ തീരുമാനം അഭിനന്ദനാര്‍ ഹമാണെന്നും അദ്ദേഹംസൂചിപ്പിക്കുകയുണ്ടായി.

ജനറല്‍ സെക്രട്ടറി നൈനാന്‍ മത്തായി നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും എല്ലാ ആശംസകളും നേര്‍ന്നു.വി ഡി സതീശന്റെ
നേതൃത്വത്തിലുള്ളസര്‍ക്കാരിന് എല്ലാവിധപിന്തുണയും തുടര്‍ന്നും നല്‍കേണ്ടതിന്റെആവശ്യകതഅദ്ദേഹംഓര്‍മ്മിപ്പിച്ചു.ഇത് ജനാധിപത്യത്തിന്റെ
വിജയം തന്നെയാണ് എന്ന് ജെയിംസ്പീറ്റര്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തെ പരിശ്രമങ്ങള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഈവിജയംഎന്നും ഹൈക്കമാന്‍ഡ് ഉറച്ച നിലപാട് സ്വീകരിച്ചതില്‍അദ്ദേഹംആഹ്ലാദവുംപ്രകടിപ്പിച്ചു.

എല്ലാവരും ആഗ്രഹിച്ച തീരുമാനം തന്നെയാണ് വന്നിരിക്കുന്നത്എന്ന് ജോണ്‍പണിക്കര്‍ അഭിപ്രായപ്പെട്ടു, തീരുമാനം കുറച്ച് കൂടി വേഗത്തില്‍ഉണ്ടായിരുന്നെങ്കില്‍ ഇരട്ടിമധുരമായേനെഎന്നും അദ്ദേഹംഅഭിപ്രായപ്പെടുകയുണ്ടായി.

കൊച്ചുമോന്‍ വയലത്ത്, എല്‍ദോ വറുഗീസ് എന്നിവര്‍ 10വര്‍ഷത്തിന്‌ശേഷം ലഭിച്ച കോണ്‍ഗ്രസിന്റെ മികച്ച വിജയത്തിന്
സന്തോഷം അറിയിക്കുന്നതിനോടൊപ്പം തിളക്കമാര്‍ന്ന വിജയത്തെ അഭിനന്ദിച്ചു.

വി.ഡി. സതീശനും മന്ത്രിസഭാംഗങ്ങളും ധീരമായ നേതൃത്വത്തിലൂടെ ഭരണത്തെ മുന്നോട്ടു കൊണ്ടുപോകട്ടെ എന്ന് അലക്‌സ്തോമസ് ആശംസിച്ചു. എഐസിസിയുടെ തന്ത്രപരമായ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ഡോ. ഈപ്പന്‍ ഡാനിയേല്‍ ആശംസകള്‍ നേര്‍ന്നു. കുര്യന്‍ രാജന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് എല്ലാ ആശംസകളും നേരുകയുണ്ടായി. കഴിവും ദൈവകൃപയും ഭാഗ്യവും ഒരുമിച്ചാണ് വി.ഡി. സതീശന്റെ വിജയം എന്ന് ഫിലിപ്പോസ് ചെറിയാന്‍ അഭിപ്രായപ്പെട്ടു. ഫെയ്ത് എല്‍ദോയും പുതിയ സര്‍ക്കാരിന് ആശംസകള്‍ അറിയിച്ചു.

ജോസഫ് കുന്നേല്‍, ജോബി ജോണ്‍, ജോര്‍ജ് ഓലിക്കല്‍, ഗീവറുഗീസ് ജോണ്‍, കോര ചെറിയാന്‍, പ്രൊഫ. കോശി തലക്കല്‍, പ്രൊഫ. സാം പനംകുന്നേല്‍, സ്റ്റാന്‍ലി ജോര്‍ജ്, പോള്‍ വര്‍ക്കി, വറുഗീസ് മട്ടമ്മേല്‍, ജോണ്‍ ചാക്കോ, ജോണ്‍സണ്‍ വറുഗീസ്, അലക്‌സ് അലക്‌സാണ്ടര്‍, ജിജോമോന്‍ ജോസഫ് തുടങ്ങിയവരുടെ ആശംസകളും ഐഒസി ക്കു വേണ്ടി അറിയിക്കുന്നു.

തുടര്‍ന്ന് ട്രഷറര്‍ തോമസ്‌കുട്ടി വറുഗീസ് നടത്തിയ നന്ദി പ്രകാശനത്തില്‍ ജനാധിപത്യത്തിനുണ്ടായ ഈ വന്‍ വിജയത്തില്‍ പ്രവാസികളോടൊപ്പം ഐഓസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ സന്തോഷിക്കുന്നതായും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ താമസം ഉണ്ടായെങ്കിലും പുതിയ ഭരണത്തിന് ഒരു കാലതാമസവുമില്ലാതെ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കട്ടെ. എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്എല്ലാ വിധ ശുഭാശംസകളും നേരുകയും പങ്കെടുത്ത എല്ലാവര്‍ക്കുംനന്ദി അറിയിക്കുകയുംചെയ്തു.

Congratulations to V.D. Satheesan, the newly appointed Chief Minister: IOC Pennsylvania Chapter’s best wishes

Share Email
LATEST excelnclexrn
Top