ഡാളസ്: പ്രശസ്ത എഴുത്തുകാരനും സുവിശേഷകനും അധ്യാപകനുമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാര്‍ത്ഥം കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നോര്‍ത്ത് അമേരിക്ക – ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 17, ഞായറാഴ്ച വൈകുന്നേരം ആറിന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
‘റൈറ്റേഴ്‌സ് ഫോറം’ സംഘടിപ്പിക്കുന്ന ഈ പ്രത്യേക യോഗത്തില്‍ ഡോ. ഏഴംകുളം സാംകുട്ടിയുടെ വ്യക്തിജീവിതത്തെയും അദ്ദേഹം സാഹിത്യ-സുവിശേഷ മേഖലകളില്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചുള്ള അനുസ്മരണങ്ങളും ചിന്തകളും പങ്കുവെക്കും.
മൗണ്ട് സിനായ് സി.ഒ.ജി ഹാളില്‍ (Mount Sinai COG Hall) 5313 Robin Road, Garland, TX 75043 സംഘടിപ്പിക്കുന്ന ഈ അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും വിശ്വാസികളെയും എഴുത്തുകാരെയും സുഹൃത്തുക്കളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:
ഷാജി മണിയാട്ട്: 214-929-4310 ,എസ്. പി. ജെയിംസ്: 214-334-6962,രാജു തരകന്‍: 469-274-2926
Dr. Ezhamkulam Samkutiya memorial meeting in Dallas on the 17th















