പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്: പ്രതികരിക്കാതെ മുഖ്യമന്ത്രി

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്: പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ ഡി റെയ്ഡിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദർശിക്കാനായി ഡൽഹിയിൽ പോയ വി ഡി സതീശൻ അവിടെ സന്ദർശനം നടത്തുന്ന തിനിടെയാണ് തിരുവനന്തപുരത്തെ പിണറായി യുടെ വസതിയിൽ ഇഡി സംഘം റെയ്ഡ് നടത്തിയത്.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി കോൺഗ്രസ് കൂട്ടുകെട്ടാണ് റെയ്ഡിനു പിന്നിൽ എന്ന ആരോപണം സിപിഎം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ പലവട്ടം റീഡിനെ കുറിച്ചുള്ള പ്രതികരണം മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം മറുപടികൾ ഒന്നും നൽകിയില്ല ഇന്നലെ ഡൽഹിയിൽ നിന്നും കൊച്ചിയിലെ വസതിയിൽ എത്തിയ മുഖ്യമന്ത്രിയോട് അവിടെ വെച്ചും മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി മറുപടി നൽകിയില്ല.

 റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രി ഇന്ന് രാവിലെ  മലപ്പുറത്തേക്ക് തിരിക്കും രാവിലെ 9.30 സാദിഖ്‌ അലി തങ്ങളെ പാണക്കാട്ടെ വീട്ടിൽ സന്ദർശിക്കും. ഉച്ചക്ക് ശേഷം മൂന്നിന് കോഴിക്കോട് നടക്കുന്ന എം.പി വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും പങ്കെടുക്കും. 4.30ന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും.

ED raid on Pinarayi Vijayan’s house: Chief Minister without comment

Share Email
Top