ബാങ്കോക്ക്: തായ്‌ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ റെയി ല്‍വേ ലെവല്‍ ക്രോസിംഗില്‍ ബസിലേക്ക് ചരക്ക് തീവണ്ടി ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 32 ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്.
ബാങ്കോക്ക് നഗരത്തില്‍ മധ്യഭാഗത്തുള്ള അസോക്ദിന്‍ ഡേംഗ് റോഡില്‍ എയര്‍പോര്‍ട്ട് റെയില്‍ ലിങ്കിന്റെ മക്കസാന്‍ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.. കനത്ത ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് ബസ് റെയില്‍വേ ട്രാക്കിന് മുകളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ബസ് ട്രാക്കില്‍ കിടന്നതിനാല്‍ റെയില്‍വേ ക്രോസിംഗിന്റെ സുരക്ഷാ ബാരിയറുകള്‍ പൂര്‍ണ്ണമായി അടയ്ക്കാന്‍ സാധിച്ചില്ല. ഈ സമയത്താണ് കണ്ടെയ്‌നറുകളുമായി വന്ന ചരക്ക് തീവണ്ടി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
.ചരക്ക് തീവണ്ടി ശക്തമായി വന്നിടിച്ചതോടെ ബസ് തീപിടിക്കുകയും ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ ഉണ്ടാവുകയും ചെയ്തതാ ണ് അപകടമാകാന്‍ കാരണമായത്. ഇടിയുടെ ആഘാതത്തില്‍ ബസിനെ തീവണ്ടി ഏകദേശം 50 മീറ്ററോളം ട്രാക്കിലൂടെ മുന്നോട്ട് വലിച്ചുകൊണ്ടുപോയി.ഇതോടെ ട്രാക്കിന് സമീപം ട്രാഫിക് ബ്ലോക്കില്‍ കിടന്നിരുന്ന മറ്റ് കാറുകളിലേക്കും മോട്ടോര്‍ സൈക്കിളുകളിലേക്കും തീ അതിവേഗം പടരുകയായിരുന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടാതെ 32ലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ
Eight dead afkoter freight train hits bus at Leven Cross















