മംദാനിയുടെ വക ഫിഫാ ലോകകപ്പ് ടിക്കറ്റ്: 50 ഡോളറിന്റെ 1,000 ടിക്കറ്റുകള്‍ ന്യൂയോര്‍ക്ക് ജനങ്ങള്‍ക്ക് ഓഫര്‍

മംദാനിയുടെ വക ഫിഫാ ലോകകപ്പ് ടിക്കറ്റ്: 50 ഡോളറിന്റെ 1,000 ടിക്കറ്റുകള്‍ ന്യൂയോര്‍ക്ക് ജനങ്ങള്‍ക്ക് ഓഫര്‍

ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ വക ഓഫര്‍. ന്യൂയോര്‍ക്ക് ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി ഫിഫയുമായി ധാരണയിലെത്തി. ലോട്ടറി സംവിധാനത്തിലൂടെ 50 ഡോളര്‍ വിലയുള്ള 1,000 ടിക്കറ്റുകളാണ് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് മംദാനി വാഗ്ദാനം ചെയ്യുന്നത്.അഞ്ച് ഗ്രൂപ്പ് മത്സരങ്ങള്‍, ഒരു റൗണ്ട്ഓഫ് തുടങ്ങിയവ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് കാണാന്‍ കഴിയും നിലവില്‍ ഫിഫയുടെ ഔദ്യോഗിക വില്‍പ്പനയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ടിക്കറ്റുകളാണ് 50 ഡോളറിന്റേത്. ബാലറ്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് സൗജന്യ റൗണ്ട് ട്രിപ്പ് ബസ് സര്‍വീസുമുണ്ടായിരിക്കും.

2026 ഫിഫ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ന്യൂയോര്‍ക്ക് മത്സരത്തിന്റെ പധാന വേദികളിലൊന്നായതിനാല്‍ സാധാരണ ജനങ്ങള്‍ക്കും ലോകകപ്പ് കാണാന്‍ അവസരം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണിത്.

FIFA World Cup tickets for Mandani: 1,000 tickets for $50 offered to New Yorkers

Share Email
Top